അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 2
[ad_1]
രചന: രഞ്ജു ഉല്ലാസ്
“അച്ചായൻ ഇല്ലേ ഇവിടെ….”
മിന്നു ചോദിച്ചു..
“ഉണ്ട്… അകത്തുണ്ട്….”
മുറ്റത്തിന്റെ കോണിലെ കൂട്ടിൽ കിടന്ന് കൊണ്ട് പട്ടി കുരച്ചു ചാടി…
“ബ്രൂട്ടസ് “…
ഹരി ഉറക്കെ വിളിച്ചതും അവൻ ഒന്നടങ്ങി.
ഹരി പോയി കാളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു
തൂവെള്ള നിറം ഉള്ള ജുബ്ബയും, ഒരു മുണ്ടും ഉടുത്തു കൊണ്ട്, അത്യാവശ്യം പൊക്കവും, ഒരുപാട് വണ്ണവും ഒന്നു ഇല്ലാത്ത ഒരു താടിക്കാരൻ ആയിരുന്നു വന്നു വാതിൽ തുറന്നത്.അയാളുടെ ഇടം കൈയിൽ ഒരു ഇടിവളയുണ്ട്..തന്റെ താടി മൊത്തത്തിൽ വലം കൈ കൊണ്ട് ഒന്ന് തടവി കൊണ്ട് അയാൾ മിന്നുനെ ഒന്ന് നോക്കി..
“അച്ചായാ…. “
അവൾ ഓടി ചെന്നു അയാളോട് ചേർന്നു…
“മ്മ്… നിന്റെ അപ്പൻ വിളിച്ചു എന്നോട് സംസാരിക്കുക ആയിരുന്നു……”
“ആണോ… എന്നിട്ട് എന്ന പറഞ്ഞെ..”
“ആഹ് അതൊന്നും നീ തത്കാലം അറിയണ്ട… കേറി വാ അകത്തേക്ക്, വെറുതെ തണുപ്പ് അടിക്കേണ്ട “എന്ന് പറഞ്ഞു കൊണ്ട് അയാൾ വെളിയിൽ നിൽക്കുന്ന ആമിയെ നോക്കി.
അത് മാനസിലായതും പേടിയോടെ അവൾ മുഖം താഴ്ത്തി.
“ഇതു ആരാ മിന്നു നിന്റെ കൂടെ ഉള്ളത് “
അവന്റെ ശബ്ദം മുഴങ്ങി.
“അയ്യോ…. സൊ സോറി ട്ടോ.. ഞാൻ പരിചയപെടുത്താൻ മറന്നു….”
അവൾ പെട്ടന്ന് തന്നെ,ആമിയെ പിടിച്ചു അവന്റെ മുന്നിലേക്ക് നീക്കി നിറുത്തി.
“അച്ചായാ…ഇതു എന്റെ ബെസ്റ്റ് ഫ്രണ്ട്,ഭാവയാമി അയ്യർ പാലക്കാട് ആണ് സ്വദേശം.ഞങ്ങൾ ഒരുമിച്ചു ആയിരുന്നു ഡിഗ്രി യും പി ജി യുമൊക്കെ കംപ്ലീറ്റ് ചെയ്തത്…ഇവൾ ആണെങ്കിൽ ഹൈ റേഞ്ച് ഒന്നും ഇതേ വരേയ്ക്കും കണ്ടിട്ടില്ല.. അതുകൊണ്ട് ആണ് ഞാനും ആമിയെ യും കൂട്ടി കൊണ്ട് വന്നത് ..”
ഒറ്റ ശ്വാസത്തിൽ മിന്നു പറഞ്ഞു നിറുത്തി.
“മ്മ്….”
അവളെ ഒന്ന് കൂടി നോക്കിയ ശേഷം അയാൾ ഒന്ന് മൂളി..
അപ്പോളും അവളുടെ മുഖം താഴ്ന്നു ആയിരുന്നു.
ഹരികൃഷ്ണൻ അപ്പോളേക്കും യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി പോയിരിന്നു.
വീടിന്റെ അകത്തേക്ക് പ്രവേശിച്ചതും, ആമി യുടെ കണ്ണുകൾ നാലുപാടും സഞ്ചരിച്ചു.
വളരെ വൃത്തിയും, വെടിപ്പും ഒക്കെ ഉള്ള നല്ലോരു സ്വീകരണ മുറി.
പല തരത്തിൽ ഉള്ള, ആഡംബര വസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നു.
തേക്കിന്റെ യൊ മറ്റൊ ആണെന്ന് തോന്നുന്നു, ഒരു സെറ്റി കിടപ്പുണ്ട്. പിന്നെ തടി കൊണ്ട് ഉള്ള കുറേ കസേരകളും ഒക്കെ…
എല്ലാം നോക്കി നിന്നപ്പോൾ അവൾക്ക് വല്ലാത്തൊരു സുഖം തോന്നി…
സിനിമയിലോ സീരിയലിലോ ഒക്കെ കാണുന്നത് പോലെ ഉള്ള ഒരു വീട്..
“ആഹ് മിന്നു….. മുകളിലേക്ക് കയറുമ്പോൾ വലതു വശത്തെ ആദ്യത്തെ റൂം….. അവിടേക്ക് പൊയ്ക്കോ നിങ്ങള് “
ഡെന്നിസ്ന്റെ ശബ്ദം കേട്ടതും ആമി ഞെട്ടി തിരിഞ്ഞു.
“മ്മ്… ശരി അച്ചായാ… എന്നാലേ ഞങ്ങളു പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം….”
ആമി യുടെ കൈയിൽ പിടിച്ചു കൊണ്ട് മിന്നു അവനെ നോക്കി പറഞ്ഞു.
“മ്മ്…..”
അയാൾ ഒന്ന് മൂളി..
എടി കോപ്പേ, നീ ഇതു എന്നാ ഭാവിച്ച, എല്ലാം കുളമാക്കിയാലേ അടങ്ങൂ….നിനക്ക് വേറെ യാതൊരു നിവർത്തി യും ഇല്ല.. അതോർത്തോണം… “
മുറിയിൽ എത്തി കതക് കുറ്റി ഇട്ട ശേഷം, മിന്നു, കൂട്ടുകാരിയോട് ദേഷ്യപ്പെട്ടു.
“എടി.. ഞാൻ അതിനു ഒന്നും കാണിച്ചില്ലല്ലോ…”
“ഇല്ലേ… ഈ പേടിയോടെ ഉള്ള നിന്റെ നിൽപ്പ് കാണുമ്പോൾ തന്നെ ഇച്ചായനു ഡൌട്ട് അടിക്കും.. ആളൊരു കാഞ്ഞ വിത്താ… അറിയമോ “
“എന്നിട്ട് ആണോ നീ എന്നെ ഇവിടേക്ക് കൊണ്ട് വന്നത് “
ആമിക്ക് അപ്പോളേക്കും പേടി ആയി..
“ഹോ.. ഇവൾക്കിട്ട് ഞാനിന്ന്….”
മിന്നു ആണെങ്കിൽ അവളെ നോക്കി തലയിൽ കൈ വെച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു.
മനോഹരമായ ഒരു മുറി…
ഇളം റോസ് നിറം ആണ് ചുവരിലെ ചായങ്ങൾക്ക്… മൂന്ന് പാളികൾ ഉള്ള ജനാലയിൽ റോസ് നിറം ഉള്ള കർട്ടൻ…. കോണിലായി ഒരു മേശയും കസേരയും കിടപ്പുണ്ട്…ഒരു ടേബിൾലാമ്പും, ചെറിയ ഒരു ടൈം പീസും മേശമേൽ വെച്ചിട്ടുണ്ട്.. ചുവരിന്റെ ഒരു വശത്തായി തേക്കിൻ തടിയിൽ തീർത്ത കബോഡ് ആണ് നിർമിച്ചിട്ടുള്ളത്..
“നീ ഒന്ന് പോയി കുളിച്ചു ഫ്രഷ് ആവു… എന്നിട്ടാവാം ബാക്കി “
തന്റെ ബാഗ് തുറന്ന ശേഷം,ക്രീം നിറം ഉള്ള ലോങ്ങ് മിഡിയും, ഇളം മഞ്ഞ നിറത്തിൽ വാടാമല്ലി പൂക്കൾ നിറഞ്ഞ ടോപ്പും എടുത്തു കൊണ്ട് ആമി കുളിയ്ക്കാനായി കയറി..
ഹോ… ന്റെ കൃഷ്ണാ…..
വാഷ് റൂമിൽ കയറിയ ആമി ഉറക്കെ വിളിച്ചു.
ആമി വിളിച്ചു കൂവിയതുo മിന്നു പേടിച്ചു പോയി.
“എന്താടി……”
. അവൾ ആണെങ്കിൽ വാഷ് റൂമിന്റെ വാതിലക്കലേക്ക് ഓടി ചെന്നു.
. “ഭയങ്കര തണുപ്പ്….”
ഹീറ്റർ ഓൺ ചെയ്യൂ പെണ്ണേ..ഇങ്ങനെ ഒരു സാധനം..മനുഷ്യൻ ആണെങ്കിൽ പേടിച്ചു വിറച്ചു പോയി ..
എന്ന് പറഞ്ഞു കൊണ്ട് മിന്നു ഒച്ച വെച്ചു.
കുളി ഒക്കെ കഴിഞ്ഞു,നീളൻ മുടി എല്ലാം തോർത്തി, വിടർത്തി ഇട്ടു കൊണ്ട് ആമി വന്നു മുറിയിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു.
ആ സമയത്തു മിന്നു ആണെങ്കിൽ ദേഹം കഴുകി വരാം എന്ന് പറഞ്ഞു മാറാനുള്ള വേഷം എടുത്തു കൊണ്ട് എഴുന്നേറ്റു.
ആമി പതിയെ മുടി എല്ലാം കൈ വിരലുകൾ കൊണ്ട് കെട്ടറുത്തു വിടർത്തി കൊണ്ട്
ജനാല യുടെ അടുത്തായി പോയി നിന്നു,,
പുകകൊണ്ട് മൂടിയ പോലെ ഉള്ള അന്തരീക്ഷം…തണുപ്പിന്റെ ആണ്, ഒപ്പം നല്ല മഞ്ഞും ഉണ്ട്..
ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു നാട്ടിൽ..
സിനിമയിലും മറ്റും കണ്ടിട്ടുണ്ട് കട്ടപ്പനയും ഇടുക്കിയും ഒക്കെ..
യാത്ര ഒന്നും ആസ്വദിക്കുവാൻ തക്ക മാനസിക അവസ്ഥയിൽ ഒന്നും അല്ലായിരുന്നത് കൊണ്ട്, പുതുമ ഒന്നും അപ്പോൾ തോന്നിയിരുന്നില്ല എന്നത് ആണ് സത്യം.
“ടി പെണ്ണെ… വായൊ വായോ…. എന്തെങ്കിലും കഴിക്കണ്ടേ…”
മിന്നു വിളിച്ചപ്പോളാണ് ആമി പിന്തിരിഞ്ഞത്.
ലൂസ് ആയിട്ട് ഉള്ള ഒരു ബനിയനും മുട്ടൊപ്പം ഉള്ള ട്രൗസറും ആണ് മിന്നുവിന്റെ വേഷം.
അവളുടെ പിന്നാലെ കോണി പടികൾ ഒന്നൊന്നായി ഇറങ്ങി കൊണ്ട്, ആമിയും നടന്നു.
കണ്ണുകൾ അടച്ചു കൊണ്ട് സെറ്റിയിൽ ചാരി ഇരിക്കുക ആയിരുന്നു ഡെന്നി.. കാലുകൾ രണ്ടും മുൻപിൽ കിടക്കുന്ന ഒരു ടി പ്പോയിൽ കയറ്റി വെച്ചിട്ടുണ്ട്…
മിന്നു ആണെങ്കിൽ ആമിയെ ഒന്നു നോക്കി.
പേടിച്ചു നിൽക്കുന്ന ആമിയെ കണ്ടതും അവള് പല്ല് ഞെരിച്ചു..
അപ്പോളേക്കും ആമി അവളെ നോക്കി ചിരിച്ചു.
മിന്നു പതുക്കെ ഡെന്നിസിന്റെ അടുത്തേക്ക് ചെന്നു.
“അച്ചായാ…..”
അവൾ വിളിച്ചതും അവൻ പെട്ടന്ന് കണ്ണ് തുറന്നു.
“ആഹ്… ഫ്രഷ് ആയോടി കൊച്ചേ”
“മ്മ്….. കഴിക്കാൻ വല്ലതും ഉണ്ടോ അച്ചായാ “
“നീ അങ്ങോട്ട് ചെന്നു നോക്ക്, കിച്ചണിൽ വല്ലതും കാണും…”
അവൻ അതേ ഇരുപ്പിൽ പറഞ്ഞതും മിന്നു വേഗം അടുക്കളയിലേക്ക്പോയി..
പിന്നാലെ ആമിയും..
കാസറോളിൽ ചപ്പാത്തി ചുട്ടു വെച്ചിരിക്കുന്നു.. അതു മൂന്നു എണ്ണം ഒള്ളു. പിന്നെ ചിക്കൻ കറിയും ഉണ്ട്.. മറ്റൊരു പാത്രത്തിൽ ആയിട്ട്, കുക്കുമ്പറും, വയലറ്റ് നിറം ഉള്ള കാബേജും, പിന്നെ ക്യാരറ്റും ചേർത്ത സാലഡ്.. മുകളിലായി ഒരു നാരങ്ങ മുറിച്ചു വെച്ചിട്ടുണ്ട്, അല്പം കുരുമുളകും, ഉപ്പും ആണെന്ന് തോന്നുന്നു വിതറിയിട്ടുണ്ട്…
ഹാ ബെസ്റ്റ്… ഇതു അച്ചായന് മാത്രം അല്ലേ ഒള്ളു…..
മിന്നു പിറു പിറുത്തു..
“ഫ്രിഡ്ജിൽ ഹാഫ് കുക്കട് ചപ്പാത്തി ഇരിപ്പുണ്ട്, എടുത്തു ഉണ്ടാക്കിക്കോടി മിന്നുകൊച്ചേ “
ഡെന്നിസ് വിളിച്ചു പറഞ്ഞു…
“ആഹ് ഓക്കേ അച്ചായാ….”
പാൻ ചൂടായപ്പോൾ ചപ്പാത്തി ഒന്നൊന്നായി എടുത്തു ആമി ചുട്ടെടുത്തു…
‘ടി പെണ്ണേ..ചപ്പാത്തിക്ക് കറി എങ്ങനെയാ…. “
മിന്നു ആലോചനയോടെ ആമിയോട് ചോദിച്ചു.
“സാലഡ് കൂട്ടി കഴിച്ചോളാം….”
. “ശോ… അതെങ്ങനെ ആടി..”
“അതൊന്നും സാരമില്ല, എനിക്ക് ഇഷ്ടമാണ് “
ആമി ചിരിച്ചു കൊണ്ട് പറഞ്ഞു.
ആമി ആണെങ്കിൽ ഒരു പക്കാ വെജിറ്റേറിയൻ ആയിരുന്നു..
മിന്നു ആണ് ഭക്ഷണം എല്ലാം എടുത്തു കൊണ്ട് പോയി മേശമേൽ നിരത്തിയത്..
“അച്ചായാ കഴിക്കാൻ വായോ… “
അവൾ ഉറക്കെ വിളിച്ചപ്പോൾ ഡെന്നിസ് നിന്നും ഭക്ഷണം കഴിക്കാനായി വന്നിരുന്ന്..
“ഇയാൾക്കെന്താ ചിക്കൻ കറി ഒന്നും വേണ്ടേ….”
സാലഡ് കൂട്ടി, ചപ്പാത്തി കഴിക്കുന്ന ആമിയെ നോക്കി കൊണ്ട് ഡെന്നിസ് ചോദിച്ചു.
“അച്ചായാ… ഇവള് നമ്മുടെ പോലെ നോൺ ഒന്നും കഴിക്കില്ല.. പ്യുവർ വെജ് ആണേ “
“മ്മ്…..”
അവൻ ഒന്നു മൂളി.
ശേഷം പാത്രത്തിലേക്ക് കണ്ണ് നട്ടിരുന്നു ചപ്പാത്തി കഴിക്കുന്ന ആമിയെ ഒന്നു കൂടി ചുഴിഞ്ഞൊന്നു നോക്കി.
“മിന്നുകൊച്ചേ….നിന്റെ കൂട്ടുകാരിക്ക് എന്താടി ഒരു കള്ള ലക്ഷണം പ്പോലെ… എന്തെങ്കിലും ഉടായിപ്പ് ഒപ്പിച്ചിട്ടു ഉള്ള വരവ് ആണോ രണ്ടാളും കൂടി..”
. ഡെന്നിസ് അതു ചോദിച്ചതും ആമി ഞെട്ടി പിടഞ്ഞുകൊണ്ട് മുഖം ഉയർത്തി…….കാത്തിരിക്കൂ………
[ad_2]