Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 4

[ad_1]

രചന: റിൻസി പ്രിൻസ്

മഹേഷിന്റെ ഉപദേശം അവൻ കേട്ടില്ലെന്ന് നടിച്ചു,  വീണ്ടും ഫോൺ  അടിച്ചു….  എല്ലാവരെയും നോക്കി ഒരു ചിരി പാസ്സാക്കി അവൻ ഫോണുമായി പുറത്തിറങ്ങി…

“ആടി പറ….

 അവൻ പറഞ്ഞു…

” അജു എവിടെയാ…

” ഞാൻ  മഹേഷിന്റെ കൂടെയാണ്….  ഞാൻ പറഞ്ഞില്ലേ ചെറിയൊരു പാർട്ടി ഉണ്ട്,

” വെള്ളമടി ആണോ…?

” വെള്ളമടി ഒന്നുമില്ല ഇപ്പോൾ ഒരു ബിയർ കുടിച്ചു, അത്യാവശ്യം എന്തേലും പറയാൻ വേണ്ടി വിളിച്ചതാണോ…? അല്ലെങ്കിൽ കിടന്നോ രാവിലെ വിളിച്ചാൽ മതി, ഇത് ഒരുപാട് സമയമെടുക്കും….

“അത്യാവശ്യം ഒന്നുമില്ല….! എനിക്കെന്തോ ഒരു സമാധാനം തോന്നുന്നില്ല….. ഒന്നും ശരിയാവില്ലന്ന് എന്റെ മനസ്സ് പറയുന്നതു പോലെ….

”  നീ അങ്ങനെ വിഷമിക്കേണ്ട ഞാൻ നിന്നോട് പറഞ്ഞില്ലേ നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിച്ചിരിക്കും,  ഞാൻ നിനക്കു തരുന്ന വാക്കാണ്…. എന്റെ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. ഒന്നാമത് ഞാൻ അച്ഛന്റെയും അമ്മയുടെയും ഒറ്റ മോനാണ്… എന്റെ ഒരു ആഗ്രഹം എത്രകണ്ട് ആണ് അവർ എതിർക്കുന്നത്, ആദ്യം ചില എതിർപ്പ് ഒക്കെ ഉണ്ടാവും,  അതെനിക്ക് ഉറപ്പാ…  പക്ഷേ പിന്നെ ഒരു സമ്മതിക്കും,  എന്റെ ജീവിതം അല്ലേ..?  അത് എന്താണെങ്കിലും എന്റെ ഇഷ്ടത്തിന് തന്നെ അവർ വിട്ടുതരും…. നീ സമാധാനമായി ഇരിക്ക്….  നമുക്ക് രണ്ടുപേർക്കും ഇഷ്ടം പോലെ മാർഗങ്ങളും മുൻപിലുണ്ട്,  ഞാൻ എന്താണെങ്കിലും നിന്നെ ഉപേക്ഷിക്കില്ല….  ഇതിനപ്പുറം നിന്നെ സമാധാനിപ്പിക്കാൻ എനിക്ക് അറിയില്ല, 

” എങ്കിൽ ശരി….! ഞാൻ രാവിലെ വിളിക്കാം,

 ” നീ സമാധാനത്തോടെ കിടന്നുറങ്ങു, ടെൻഷനടിക്കേണ്ട….

 “ശരി…

 അവൾ ഫോൺ വച്ചു കഴിഞ്ഞതും അവൻ അകത്തേക്ക് കയറിരുന്നു,  എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു….

”  ഇത്ര പെട്ടെന്ന് കഴിഞ്ഞോ നിങ്ങളുടെ ശൃംഗാരം..

അഭി ഒരു താളത്തിൽ പറഞ്ഞു…

” നിങ്ങളെ പറയുന്നതുപോലെ ഞങ്ങൾ തമ്മിൽ അങ്ങനെ പൈങ്കിളി സംസാരങ്ങൾ ഒന്നുമില്ല, രണ്ടുവർഷമായില്ലേ… അതിന്റെ ഒക്കെ ടൈം കഴിഞ്ഞു….

അർജുൻ പറഞ്ഞു…

” രണ്ടുവർഷമായി..!  ഇതിനിടയിൽ സംസാരങ്ങൾ ഒന്നും നടന്നിട്ടില്ലേങ്കിലും മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ…?

  കൂട്ടത്തിൽ ഒരുവന്റെ ചോദ്യം കേട്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. 

”  ഒന്ന് പോടാ അവളെ ഒന്ന് കാണാൻ കിട്ടുന്നത് തന്നെ വലിയ ഭാഗ്യമാണ്…. ബൈക്കിൽ കയറുന്നത് തന്നെ തലയിൽ തുണിയിട്ട് മറച്ച്  ആണ്… അപ്പോൾ ആണ് ബാക്കി കാര്യങ്ങൾ….

”  നീ എന്തൊരു മണ്ടനാടാ,  രണ്ടുകൊല്ലം ആയി കിടിലൻ ഒരു ഐറ്റത്തിനെ കൂടെ കൊണ്ടു നടന്നിട്ട് ഇതുവരെ ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞാൽ,  അത് വെള്ളം തൊടാതെ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്….

ടോഷ് പറഞ്ഞു…

”  നീയൊക്കെ വേണമെങ്കിൽ വിശ്വസിച്ചാൽ മതി..! ഞാൻ പറഞ്ഞല്ലോ നിങ്ങൾ കരുതുന്നതുപോലെ ഇത് ചുമ്മാ അങ്ങ് വിട്ടു കളയാവുന്ന ഒരു പ്രേമം അല്ല എനിക്ക്,  ഞാനവളുടെ കാര്യത്തിൽ സീരിയസ് ആണ് ..  പിന്നെ ചില കാര്യങ്ങളിൽ എനിക്ക് അല്പം ടെൻഷൻ ഉണ്ടെങ്കിലും അവളെ വിട്ടുകളയാൻ ഞാൻ ഇല്ല,  എനിക്ക് അവളെ വേണം,  എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്…. വല്ലോം നടന്നാൽ ആ ത്രില്ല് അങ്ങ് പോകും….ഇത് വരെ സത്യം പറഞ്ഞാൽ നേരെ ചൊവ്വേ ഒരു കിസ്സ് പോലും നടന്നിട്ടില്ല, നിങ്ങൾ കരുതുന്നതുപോലെ കാര്യം കാണാൻ വേണ്ടി ഞാൻ അവളുടെ പുറകെ നടന്നത് അല്ല,  ഒന്നും രണ്ടും അല്ല ഒരു എട്ടുമാസം പുറകെ നടന്നിട്ട് ആണ് അവൾ എന്നെ ഇഷ്ടമാണെന്ന് പറയുന്നത്….

അർജുൻ പറഞ്ഞപ്പോൾ എല്ലാരുടെയും ചിരി മാഞ്ഞു…

” നീ സീരിയസ് ആണെങ്കിൽ പിന്നെ വിളിച്ചിറക്കി കൊണ്ടു വന്നു കൂടെ, നിനക്ക് ജോലി ഇല്ല എങ്കിലും അവളെ നോക്കാൻ പറ്റില്ലാത്ത അവസ്ഥ ഒന്നുമില്ലല്ലോ…?..

മഹേഷ്‌ പറഞ്ഞു…

” അങ്ങനെ വിളിച്ചിറക്കി കൊണ്ടു വരാൻ പറ്റില്ല….  നീ പറയുന്നതുപോലെ വീട്ടുകാരെ വെറുപ്പിച്ചു ജീവിതമൊക്കെ പറയാൻ എളുപ്പമാണ്,  പക്ഷേ കാര്യത്തോടടുക്കുമ്പോൾ മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയു .. നമുക്ക് ആവശ്യം വന്നാൽ പോലും ആരും ഉണ്ടാവില്ല,  പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നം വന്നാൽ തിരിഞ്ഞു നോക്കുന്ന ടീംസ് അല്ല എന്റെ മൂപ്പിലാൻ, അങ്ങേര് നല്ല മൂഡിൽ ഇരിക്കുന്ന സമയത്ത് ഈ കാര്യങ്ങളൊക്കെ അവതരിപ്പിക്കണമെന്ന് ആണ് കരുതുന്നത്…. അച്ഛൻ അല്ല  പ്രശ്നം  അമ്മയുടെ ഭാഗത്തുനിന്ന് നല്ല രീതിയിൽ എതിർപ്പ് ഉണ്ടാവും, അമ്മ ആണെങ്കിൽ ഒരുപാട് പ്രതീക്ഷയോടെ ആണ് എന്റെ കല്യാണത്തിന് കാണുന്നത്,  അപ്പോൾ ഞാൻ ഇങ്ങനെ ഒരു വീട്ടിൽ നിന്ന് ഒരു പെണ്ണിനെ കൊണ്ട് വരുന്നത് എന്ന് പറഞ്ഞാൽ സഹിക്കുമെന്ന്  എനിക്ക് തോന്നുന്നില്ല, ഏറ്റവും കുറഞ്ഞത് ഒരു 50 പവനും അഞ്ച് ലക്ഷം രൂപയുമാണ് കല്യാണ മാർക്കറ്റിൽ എനിക്ക് അമ്മ ഇട്ടിരിക്കുന്നത് വില എന്നു പറയുന്നത്…. 

“ഹാ ബെസ്റ്റ്…! ഒരു ജോലിയും കൂലിയും ഇല്ലാത്ത നിനക്ക് ഇത്രയും കിട്ടിയതു തന്നെ….

 മഹേഷിന്റെ കോമഡി കേട്ട് എല്ലാവരും ഒരേ പോലെ ചിരിച്ചു,

”  അങ്ങനെ നിങ്ങൾ അവരനെ കളിയാക്കണ്ട…. അത്രയും ചോദിക്കാനും മാത്രം അവന് പറ്റും, സൗന്ദര്യം ഉണ്ട്, പഠിപ്പ് ഉണ്ട്, സമ്പത്തും ഉണ്ട്, പിന്നെ ജോലി അത് ഇന്നത്തെ കാലത്ത് ആർക്കാണ് നല്ലൊരു ജോലിയുള്ളത്… അപ്പൻ നല്ല സൂപ്പർ ഒരു ബിസിനസ് ഇട്ടു കൊടുത്താൽ അവനു വേണേൽ അതിൽ പിടിച്ചു കയറാം… അതുപോട്ടെ  നിനക്ക് ആഗ്രഹമുണ്ടോ സ്ത്രീധനം….

”  കിട്ടിയാൽ കൊള്ളാം….പക്ഷെ നിർബന്ധം ഇല്ല…

ചെറുചിരിയോടെ അവൻ പറഞ്ഞു…

” ഞാൻ പറഞ്ഞില്ലേ അതൊന്നും അല്ല പ്രശ്നം,  അച്ഛനുമമ്മയും ആണ്…  അവർ കട്ടക്ക് എതിർത്താൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…!

”  നീ ഏതായാലും വീട്ടിൽ പറഞ്ഞു നോക്ക്…  എന്നിട്ട് എങ്ങനെയാണെന്നു നോക്കൂ,

“ഉം… പറയണം… എടാ മഹേഷേ നിന്റെ കമ്പനിയിൽ എനിക്ക് പറ്റിയ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ നീ എന്നെ ഒന്ന് അറിയിക്കണേ…

”  നിനക്ക് പറ്റിയ ഒരു ജോലിയുണ്ട് നല്ലൊരു അറ്റൻഡർഡേ…. ബിടെക്ക് കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് കിട്ടും…

”  എടാ നീ നിന്റെ അപ്പനോട് പറഞ്ഞു കുറച്ചു പണം മേടിച്ചത് ബിസിനസ് തുടങ്ങ്‌… ഇന്നത്തെ കാലത്ത് ബിടെക് സർട്ടിഫിക്കറ്റ് കൊണ്ട് എന്ത് ജോലിക്ക് പോവാൻ….

മഹേഷ്‌ പറഞ്ഞത് ശരിയാണെന്നു അവനും തോന്നി…

 രാവിലെ വെയിൽ കൂടുന്നതിന് മുൻപ്  പശുവിന് പോച്ച (പശുവിനു കൊടുക്കുന്ന പുല്ല്, ഞങ്ങളുടെ നാട്ടിൽ പോച്ച എന്നാണ് പറയുന്നത് ) പറിക്കുവാനായി പോയിരുന്നു മീര…  പോച്ചകെട്ടും കൊണ്ട് വരുന്ന സമയത്ത് തന്നെ കണ്ടു ഉമ്മറത്ത് ഇരിക്കുന്ന ബ്രോക്കറേ….

ഒരു നിമിഷം നെഞ്ചിൽ ഒരു ഇടിവെട്ടിയതുപോലെ അവൾക്ക് തോന്നിയിരുന്നു… അമ്മയും അരികിൽ നിൽപ്പുണ്ട്,

” ഞാൻ പറഞ്ഞത് സദാശിവന്റെ മനസ്സിലുണ്ടാവണം… ഇതിൽ കൂടുതലൊന്നും എനിക്ക് കൊടുക്കാൻ കഴിയില്ല,  ഇതുതന്നെ കടമെടുത്തും വീട് പണയം വെച്ചു ഒക്കെയാണ്…. ഒരുപാട് വൈകാതെ നോക്കണം,

”  ഒരു വർഷത്തിനുള്ളിൽ അവളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും…

അയാൾ ഉറപ്പ് പറഞ്ഞു…

”   പിന്നെ അവളുടെ വലിയ ആഗ്രഹം ടീച്ചർ ആവണം എന്നത് ആണ്… കല്യാണം കഴിഞ്ഞ് അവളെ പഠിക്കാൻ വിടുന്ന ഒരു ചെറുക്കനെ ആയിരുന്നെങ്കിൽ കുറച്ചുകൂടി ഉപകാരം ആയേനെ,  അതിനുള്ള പണം ഒന്നും അവൻ മുടക്കണ്ട, അവൾ തന്നെ അതിനുള്ളത് ഒക്കെ കൂട്ടി വെച്ചിട്ടുണ്ട്, 

” ഇപ്പോഴത്തെ ചെറുപ്പക്കാർ ഒക്കെ പുരോഗമനപരമായി ചിന്തിക്കുന്നവർ ആണ് … പഠിക്കുക ഒരു ജോലി ഉണ്ടാവുക എന്നൊക്കെ പറയുന്നത് അവർക്ക് നല്ല ഇഷ്ടമുള്ള കാര്യമാണ്…. അതുകൊണ്ട് അതൊന്നും ഓർത്ത് ചേച്ചി വിഷമിക്കേണ്ട….  അത്തരത്തിലുള്ള ഒരു ആലോചന ഞാൻ കൊണ്ടു വരത്തുള്ളൂ…. പിന്നെ നമ്മുടെ കൊച്ചിനെ കണ്ടാൽ ഒരു രൂപ പോലും വേണ്ടെന്നു പറഞ്ഞിട്ട് ഇങ്ങോട്ട് വന്നു കേട്ടാൻ ആൾ വരും…  ചേച്ചി വിഷമിക്കാതെ,  ഒരുവർഷം ഒന്നും എടുക്കില്ല അതിനുമുമ്പ് നല്ല സൂപ്പർ ചെറുക്കൻമാരെ കൊണ്ട് ഞാൻ ഇങ്ങോട്ട് വരത്തുള്ളു….ചേച്ചിടെ ഡിമാൻഡ് പറ…

 ” എനിക്ക് ഒരു ഡിമാൻഡും ഇല്ല,  എന്റെ കുഞ്ഞിനെ നന്നായിട്ട് നോക്കണം…. നന്നായിട്ട് സ്നേഹിക്കണം, അവളെ നന്നായിട്ട് നോക്കാനുള്ള ഒരു ജോലി അവന് ഉണ്ടാവണം…  കൂലിപ്പണി ആണെന്ന് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല,  നല്ല സ്വഭാവം മാത്രം മതി…..

”  ഇത്രയേ ഉള്ളൂ ചേച്ചിക്ക്  ഡിമാൻഡ്…? ഞാൻ ഉടനെ തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിരിക്കും…
ഞാൻ അപ്പുറത്തെ മാധുരി കൊച്ചിന്  കല്യാണാലോചനയുടെ കാര്യത്തിന്  അങ്ങോട്ട് വന്നത് ആണ്… കൂട്ടത്തിൽ ചേച്ചിയുടെ അടുത്തു കൂടി ഒന്ന് വരാം എന്ന് കരുതി….

”  മാധുരിക്ക് കല്യാണാലോചന വല്ലതും ആയോ…?

”  അവർക്ക് ഒരുപാട് ഡിമാൻഡുകൾ ആണെന്നെ, ചേച്ചിയെ പോലെ ഒന്നുമല്ല…  ചെറുക്കൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കണം, അല്ലേൽ ഗൾഫോ കാനഡയോ…? നല്ല ജോലി വേണം, സൗന്ദര്യം വേണം എന്നൊക്കെ പറയുന്നത്,  പിന്നെ അവരെ അതുപോലെ കൊടുക്കുമെന്നും പറഞ്ഞിട്ടുണ്ട്….

”  അവർക്ക് കൊടുക്കാലോ പ്രകാശൻ ഗൾഫിലാ, ഇഷ്ടം പോലെ ഉണ്ടാക്കിയിട്ടുണ്ട്…  അനിതയുടെ കയ്യിൽ ഉണ്ടാവും 50  പവൻ സ്വർണം,  പിന്നെ എങ്ങനെ ആണെങ്കിലും നല്ല ആലോചന വരും…  പക്ഷേ എന്റെ കാര്യമങ്ങനെ അല്ലല്ലോ,  ഞാൻ തന്നെ തുഴയണം എല്ലാ കാര്യങ്ങളും നടത്താൻ…

” ചേച്ചി വിഷമിക്കാതെ ഒരു മാസത്തിനുള്ളിൽ നമ്മുടെ കൊച്ചിന് പറ്റിയ നല്ലൊരു പയ്യന്റെ ആലോചനയും കൊണ്ട് ഞാൻ ഇങ്ങോട്ട് വരും…

അയാളുടെ ആ വാക്ക് അവളുടെ ഹൃദയത്തിൽ ആണ് പതിച്ചത്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button