ഇങ്ങനെ തടിയനങ്ങാതെ കളിക്കരുത്; സിക്‌സും ഫോറും മാത്രമായി ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത് 74 റണ്‍സ്
വെടിക്കെട്ട് ബാറ്റിംഗ് മുഷ്താഖ് അലി ട്രോഫിയില്‍
എതിരാളികള്‍ എത്ര ദുര്‍ബലരാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ….ക്രീസില്‍ നിന്ന് പുറത്തിറങ്ങാതെ സിക്‌സും ഫോറും മാത്രം പറത്തി ഇഷാന്‍ കിഷാന്‍ എന്ന മിന്നും താരം നടത്തിയത് വിസ്മയകരമായ ബാറ്റിംഗ്. മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി പാഡ് അണിഞ്ഞ ഇന്ത്യന്‍ താരം ഇഷാന്‍ കിഷാന്റെ ബാറ്റിംഗ് പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അരുണാച്ചല്‍ പ്രദേശിനെതിരെ 94 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങിയ ജാര്‍ഖണ്ഡ് കേവലം 4.3 ഓവറില്‍ വിജയം നേടി. പത്ത് വിക്കറ്റിന് 93 പന്തുകള്‍ ബാക്കി നില്‍ക്കെ ആധികാരിക വിജയമാണ് വിരാട് സിംഗിന്റെ നേതൃത്വത്തിലുള്ള ടീം നേടിയത്.
23 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒമ്പത് സിക്‌സറുകളുമായി ഇഷാന്‍ നേടിയത് 77 റണ്‍സ്. ഒപ്പമുണ്ടായിരുന്ന ഉത്കാഷ് സിംഗിന് വെറും ആറ് പന്ത് മാത്രമാണ് നേരിടാനായത്. രണ്ട് ഫോറുകളുമായി ഉത്കാഷ് 13 റണ്‍സ് എടുക്കുകയും ചെയ്തു. വെറും മൂന്ന് റണ്‍സ് മാത്രമാണ് ഇഷാന്‍ ഓടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത അരുണാച്ചല്‍ പ്രദേശ് നിശ്ചിത ഓവറില്‍ വെറും 93 റണ്‍സ് മാത്രമാണ് എടുത്തത്. ജാര്‍ഖണ്ഡിനായി അങ്കുല്‍ റോയ് നാല് വിക്കറ്റുകളും രവി യാദവ് മൂന്ന് വിക്കറ്റുകളും നേടി. പത്താമനായി ഇറങ്ങിയ അക്ഷയ് സരോജ് ജെയ്ന്‍ ആണ് അരുണാച്ചലിന്റെ ടോപ് സ്‌കോറര്‍ 14 റണ്‍സ്.
..!!