Kerala

മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം സുപ്രിം കോടതി റദ്ദാക്കി

അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്

അതേസമയം പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കരുതെന്നും ഉത്തരവിൽ പറയുന്നു. 2018ലെ ഇടത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയർ ആയിട്ടായിരുന്നു നിയമനം

കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ സംസ്ഥാന മന്ത്രിസഭക്ക് അധികാരമുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയുടെ മകന് ഉൾപ്പെടെ ആശ്രിത നിയമനം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!