സല്മാന് രാജകുമാരന് സ്വകാര്യ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി
റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് രാജകുമാരന് സ്വകാര്യ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തിയതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് വിമാനത്താവളത്തില്‍ സല്മാന് രാജകുമാരനെ സ്വീകരിച്ചു.
അല്‍ ഐനിലെ അല്‍ റവ്ദ കൊട്ടാരത്തില്‍ ഇരു നേതാക്കളും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന സാഹോദര്യബന്ധത്തിന്റെ പ്രതിഫലനമായിരുന്നു കൂടിക്കാഴ്ച. സല്മാന് രാജകുമാരന്റെ ബഹുമാനാര്‍ഥം യുഎഇ പ്രസിഡന്റ് പ്രത്യേക അത്താഴവും ഒരുക്കിയിരുന്നു. യുഎഇ ദേശീയദിനത്തില്‍ സല്മാന് രാജാവ് ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുകയും രാഷ്ട്രത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും നേരുകയും ചെയ്തു. മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇത് ഉറപ്പാക്കാന്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ പ്രയത്നവും ഇസ്രായേല്‍ പലസ്തീന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇരുരാഷ്ട്ര സിദ്ധാന്ധം മാത്രമാണ് വഴിയെന്നും ഇരുവരും വ്യക്തമാക്കി. 2021ലെ സന്ദര്‍ശനത്തിന് ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് സഊദി കിരീടാവകാശി യുഎഇയില്‍ എത്തുന്നത്.