National
ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; പ്രദേശം സൈന്യം വളഞ്ഞു

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗർ ഹർവാനിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധനക്കെത്തിയത്. ഇതിനിടെ സൈന്യത്തിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പ്രദേശം സൈന്യം പൂർണമായി വളഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.