കേരളത്തിന് എട്ടിന്റെ പണി കൊടുത്ത് മുംബൈ; സര്‍വീസസിനെ തകര്‍ത്തത് 39 റണ്‍സിന്
ക്വാര്‍ട്ടര്‍ ഉറപ്പിച്ച് മുംബൈ
മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തോട് പരാജയം ഏറ്റുവാങ്ങിയ കരുത്തരായ മുംബൈ പക വീട്ടി. അത് പക്ഷെ കേരളത്തെ തകര്‍ത്തിട്ടല്ല. കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്നം ഇല്ലാതാക്കിയാണ്. സര്‍വീസസുമായുള്ള ഇന്നത്തെ മത്സരത്തില്‍ മികച്ച റണ്‍റേറ്റില്‍ വിജയിച്ച മുംബൈ ഇതോടെ ആഭ്യന്തര ടി20 ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചുവെന്ന് തന്നെ പറയാം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 192 റണ്‍സ് എടുത്തു. നാല് വിക്കറ്റാണ് ടീമിന് നഷ്ടമായത്.
ഇന്ത്യന്‍ താരങ്ങളായ ശിവം ദുബെ, സൂര്യകുമാര്‍, രഹാനെ എന്നിവര്‍ യഥാക്രമം 37 പന്തില്‍ നിന്ന് 71, 46 പന്തില്‍ നിന്ന് 70, 18 പന്തില്‍ നിന്ന് 22 എന്നിങ്ങനെ റണ്‍സ് എടുത്തു.
അഞ്ചാമനായി ഇറങ്ങിയ ശിം ദുബെ ഏഴ് സിക്സും രണ്ട് ഫോറുമായി മികച്ച ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. സൂര്യകുമാര്‍ നാല് സിക്സും ഏഴ് ഫോറുമായി 70 റണ്‍സ് എടുത്തു. ഓപ്പണറായ പൃഥ്വി ഡക്കായതോടെ മുംബൈ ഒന്ന് പതറിയെങ്കിലും ക്യാപ്റ്റന്‍ രഹാനെയും ശ്രേയസ് അയ്യറും (14 പന്തില്‍ 20) ടീമിനെ പിടിച്ചുയുര്‍ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസിന്റെ തടുക്കം തന്നെ താളം തെറ്റി. നിധിന് തന്‍വറും വിനീഥ് ധന്‍ഖറും ഓപണര്‍ കുവാറും മൂന്ന് ഓവര്‍ തികയും മുമ്പ് തന്നെ പുറത്തായി. ഇവരില്‍ ധന്‍ഖറും തന്‍വറും ഡക്കായിരുന്നു.