മുഗള്‍ വംശകാലത്തെ പള്ളി ക്ഷേത്രമാണെന്നാരോപിച്ച് നടന്ന സര്‍വേക്കിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് രാഹുല്‍ ഗാന്ധി നാളെ പുറപ്പെടും. യു പിയിലെ എംപിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പോകുന്നത്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയുമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ യാത്ര തിരിച്ച്, രണ്ട് മണിയോടെ സംഘം സംഭലില്‍ എത്തും. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍, രാഹുലിനെ തടഞ്ഞേക്കാനും സാധ്യതയുണ്ട്. ഇന്നലെ സംഭല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇടി മുഹമ്മദ് ബശീറിന്റെ നേതൃത്വത്തിലുള്ള ലീഗ് എം പിമാരും സംഭാല്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ അവരെയും പോലീസ് തടഞ്ഞിരുന്നു.