ആന്ധ്രക്ക് കൂറ്റന്‍ സ്‌കോര്‍; അതേ നാണയത്തില്‍ മറുപടിയുമായി മുംബൈ
മുംബൈ ജയിച്ചാല്‍ കേരളം പുറത്ത്

സയിദ് മുഷ്താഖ് അലി ്‌ട്രോഫിയില്‍ കേരളത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമോയെന്ന് ഏതാനും മിനുട്ടുകള്‍ കൊണ്ടറിയാം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ആന്ധ്ര കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.
നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് ആന്ധ്ര അടിച്ചെടുത്തത്.
ആന്ധ്രയുടെ വിക്കറ്റ് കം ഓപ്പണര്‍ ശ്രീകാര്‍ ഭരത് 53 ബോളില്‍ പുറത്താകാതെ 93 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. അശ്വിന്‍ ഹെബ്ബാര്‍ 52ഉം മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ റിക്കി ബുയ് 31 പന്തില്‍ 68 റണ്‍സും അടിച്ചെടുത്തു. എട്ട് ഫോറും നാല് സിക്‌സറും പറത്തിയാണ് ശ്രീകാറിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ ഏഴ് ഫോറും നാല് സിക്‌സുമായി 68 റണ്‍സ് എടുത്തു.
എന്നാല്‍, വിജയം നേടിയില്ലെങ്കില്‍ നാണംകേട് ഉറപ്പായ മുംബൈ തുടക്കം മുതലെ മികച്ച ഇന്നിംഗ്‌സാണ് കാഴ്ചവെച്ചത്. 15 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്ത് പൃഥ്യു ക്രീസ് വിട്ടെങ്കിലും 44 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ അജിങ്ക്യ രഹാനെ ക്രീസിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പതിവ് പോലെ ഈ കളിയിലും നിരാശനാക്കി. 11 പന്തില്‍ മൂന്ന് ഫോറുമായി 25 റണ്‍സ് എടുത്ത ഐയ്യറിനെ കെ വി ശശികാന്ത് ബൗള്‍ഡാക്കി. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13.4 ഓവറില്‍ 169 റണ്‍സ് എടുത്തിരിക്കുകയാണ് മുംബൈ.