ഇത് ബേസിലിന്റെ ടൈം; സൂക്ഷ്മ ദര്‍ശിനി കൂടുതല്‍ തിയേറ്ററുകളിലേക്ക്
കുടംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് ബേസില്‍ - നസ്രിയ ചിത്രം

സംവിധായകനായും നായകനായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബേസില്‍ മറ്റൊരു മെഗാ കുടംബ ഹിറ്റിന് കൂടി തുടക്കമിട്ടു. ബേസില്‍ – നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ചെത്തിയ ‘സൂക്ഷ്മദര്‍ശിനി’ കൂടുതല്‍ തിയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് പോകുകയാണ്. കുടംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം മൂന്നാ വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അധികമായി 16 തിയേറ്ററുകളില്‍ കൂടി പ്രദര്‍ശനം നടക്കുകയാണ്. ഇതോടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം 176ല്‍ നിന്ന് 192 ആയി കുതിച്ചു.
‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-നാണ് തിയേറ്ററുകളിലെത്തിയത്. പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂര്‍ണ്ണ പിന്തുണയോടെ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ് ചിത്രം.
അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.