Kerala
ആര്യാടന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെഎസ്ഇബിയോ അല്ല: മന്ത്രി കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. അദാനിയുമായി ദീർഘകാല കരാറില്ല. കേരളത്തിലെ നിരക്ക് വർധനവ് പൊതുവെ കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു
നിരക്ക് വർധനയിൽ സർക്കാരിന് ഇടപെടാനാകില്ല. പവർ കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. കെഎസ്ഇബി ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകിയിരുന്നു.
ആര്യാടൻ മുഹമ്മദിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെഎസ്ഇബിയോ അല്ല. നടപടികളിലെ പാളിച്ചകൾ കാരണം റെഗുലേറ്ററി കമ്മീഷനാണ്. കരാർ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു