National
ബാബറി മസ്ജിദ് തകർത്തതിനെ പ്രശംസിച്ച് ശിവസേന നേതാവിന്റെ പരസ്യം; സഖ്യം ഉപേക്ഷിക്കുന്നുവെന്ന് എസ് പി

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചതായി സമാജ് വാദി പാർട്ടി. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന ഉദ്ദവ് വിഭാഗം നേതാവ് മിലിന്ദ് നർവേക്കർ ബാബറി മസ്ജിദ് തകർത്തതിനെയും അനുബന്ധ പത്രപരസ്യത്തെ പ്രശംസിച്ചതിനെയും തുടർന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് എസ് പി അറിയിച്ചു
മഹാരാഷ്ട്രയിൽ എസ് പിക്ക് രണഅട് എംഎൽഎമാരാണുള്ളത്. ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന ഉദ്ദവ് വിഭാഗം പത്രത്തിൽ പരസ്യം നൽകി. ഉദ്ദവിന്റെ സഹായി മസ്ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്തുവെന്നും മഹാരാഷ്ട്ര എസ് പി മേധാവി അബു ആസ്മി പറഞ്ഞു
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഉദ്ധരിക്കൊപ്പമാണ് മിലിന്ദ് നർവേക്കർ മസ്ജിദ് തകർത്തതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് ചെയ്തവരിൽ ഞാൻ അഭിമാനിക്കുന്നുവെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.