Sports

ഇവര്‍ ഇന്ത്യക്ക് വേണ്ടി കളിക്കാനറിയാത്ത ഐ പി എല്ലില്‍ മാത്രം കളിക്കുന്നവര്‍

സീനിയേഴ്‌സ് താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

പതിവ് തെറ്റിക്കാതെ വീരാട് കോലിയും രോഹിത്ത് ശര്‍മയും റിഷഭ് പന്തുമെല്ലാം മോശം പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമിന് ഭാരമായി കൊണ്ടിരിക്കുകയാണ്. ഐ പി എല്‍ ലേലത്തില്‍ കൂറ്റന്‍ വിലക്ക് ലഖ്‌നോ സ്വന്തമാക്കിയ റിഷഭ് പന്ത് പോലും ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങുന്നില്ല.

ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുടെയും മുന്‍ ക്യാപ്റ്റന്‍ വീരാട് കോലിയുടെയും കഥ അബദ്ധം തന്നെയാണ്. ക്യാപ്റ്റന്‍സിയിലും ഓപ്പണിംഗിലും താന്‍ ഭൂലോക പരാജയമാണെന്ന് ന്യൂസിലാന്‍ഡിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ തെളിയിച്ച രോഹിത്ത് ശര്‍മ ആസ്‌ത്രേലിയന്‍ പര്യടനത്തിലും തകര്‍ന്നു. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ വിജയിച്ച ടീം ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പതറിയതിന്റെ പിന്നിലും രോഹിത്തുണ്ടെന്നാണ് ആക്ഷേപം.

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ആറാമനായി ഇറങ്ങിയിട്ടും രോഹിത്തിന് സ്‌കോര്‍ രണ്ടക്കം പോലും എത്തിക്കാനായില്ല.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പുള്ള രോഹിത്തിന്റെ അവസാനത്തെ പത്ത് മത്സരങ്ങള്‍ എടുത്താല്‍ കുറച്ച് കൂടെ കാര്യങ്ങള്‍ വ്യക്തമാകും. ആഗസ്റ്റിലെ ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ എടുത്ത 64,58 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ഹിറ്റ്മാന്റെ ഇന്നിംഗ്‌സ് അമ്പേ പരാജയമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ഒമ്പത്, ശ്രീലങ്കയോട് 35 ബംഗ്ലാദേശുമായുള്ള ടെസ്റ്റില്‍ ആറ്, അഞ്ച്, ന്യൂസിലാന്‍ഡുമായുള്ള അഞ്ച് ടെസ്റ്റുകളില്‍ 18,11- പൂജ്യം, എട്ട് – രണ്ട്, 52 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ റണ്‍സ്.

എന്നാല്‍ ഈ വര്‍ഷത്തെ ഐ പി എല്ലില്‍ 14 മത്സരങ്ങളില്‍ നിന്നായി 32.08 റണ്‍റേറ്റില്‍ 417 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട് ഈ താരം. കൂടാതെ പുറത്താകാതെ 105 J-റണ്‍സോടെ സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും തികച്ചിട്ടുണ്ട് ഈ താരം.

കോലിയുടെയും സ്ഥിതി ഇതില്‍ നിന്ന് ഭിന്നമല്ല. ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ 100 റണ്‍സും ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിലെ 70 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ മികച്ചത് എന്ന് പറയാന്‍ പറ്റുന്ന ഇന്നിംഗ്‌സുകളൊന്നും താരം ഇന്ത്യക്ക് വേണ്ടി നല്‍കിയില്ല. അഞ്ച്, നാല്, ഒന്ന്, ഒന്ന്, പതിനേഴ്, പൂജ്യം, 47, 29, ആറ്, 17, 20,14, 24 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റ് മത്സരങ്ങളിലെ സ്‌കോര്‍.

കോലിയും കഴിഞ്ഞ ഐ പി എല്ലില്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ബെംഗളൂരു റോയല്‍സ് ചലഞ്ചസിന്റെ ക്യാപ്റ്റനായ താരം 15 മത്സരങ്ങളില്‍ നിന്നായി 741 റണ്‍സും 113 റണ്‍സോടെ ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 61.75 എന്ന ആവറേജ് സ്‌കോറാണ് ഐ പി എല്ലില്‍ താരം നിലനിര്‍ത്തിയത്.

Related Articles

Back to top button
error: Content is protected !!