Kerala

ദിലീപിന്‍റെ ശബരിമല ദർശനം; വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്: 4 ഉദ്യോഗസ്ഥർക്ക് നോട്ടീസ്

തിരുവനന്തപുരം: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വീഴ്ചയെന്ന് ദേവസ്വം ബോർഡ്. 4 ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. സംഭവത്തിൽ വീഴ്ചയുണ്ടായെന്നും ഇതു മൂലം കുറച്ചു നേരത്തേക്ക് ദർശനം തടസപ്പെട്ടെന്നും വിജിയലൻസ് റിപ്പോർട്ടുണ്ട്. ഇതു പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് ഓഫിസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വിഷയം തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. വിശദമായ സത്യവാങ്മൂലവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

കേസിൽ ദേവസ്വം ബോർഡ് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്കു കൈമാറി. ഹൈക്കോടതി ദേവസ്വം ബെഞ്ചിനാണ് ദൃശ്യങ്ങൾ കൈമാറിയിരുന്നു. കുട്ടികൾ അടക്കമുള്ള നിരവധി തീർഥാടകർ കാത്തു നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വിഐപി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു. വിഷയം ചെറുതല്ലെന്ന് പറഞ്ഞ കോടതി സിസിടിവി ദൃശ്യങ്ങൾ നൽകാനും വിശദീരകരണം നൽകാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്.

ഹരിവരാസനം പാടി തീരും വരെ നടൻ ദിലീപ് തൊഴുതുവെന്നും ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് കോടതി ചോദിച്ചിരിക്കുന്നത്. പൊലീസ് അകമ്പടിയോടെയാണ് നടൻ ദർശനം നടത്തിയതെന്നും ആരോപണമുണ്ട്.

Related Articles

Back to top button
error: Content is protected !!