Kerala
യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ
[ad_1]
എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ് പിടിയിലായത്. വിദേശത്ത് നിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ
2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞത്. സംഭവം നടന്ന് രണ്ട് വർഷമാകുമ്പോഴാണ് പ്രതിയുടെ അറസ്റ്റ്. അതേസമയം ആക്രമണത്തിന് പ്രതി എത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല
നാല് പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
[ad_2]