രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി
[ad_1]
ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ പരാമർശവുമാണ് നീക്കം ചെയ്തത്. അതേസമയം രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു
അഗ്നിവീർ, കാർഷിക പ്രശ്‌നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതുതാണെങ്കിലും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്നലെ രാഹുൽ ഗാന്ധി നടത്തിയ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു
രാഹുൽ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഹിന്ദു സമൂഹത്തെ അക്രമാസക്തരെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
[ad_2]