Kerala

സർക്കാരിന് പൊതുജനാരോഗ്യത്തിൽ ശ്രദ്ധയില്ല; മഴക്കാല പൂർവ ശുചീകരണം ഏറ്റവും മോശമായ വർഷം: സതീശൻ

[ad_1]

പൊതുജനാരോഗ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ ആരോഗ്യമന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള പോരായ്മകൾ ചോദ്യം ചെയ്യപ്പെടും. തിരുവനന്തപുരം നഗരമധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞുനോക്കിയിട്ടില്ല

ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാല പൂർവ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ ഉള്ളതു കൊണ്ടാണ് യോഗങ്ങൾ പലതും ചേരാൻ കഴിയാത്തതെന്ന് മന്ത്രി എംബി രാജേഷ് മറുപടി നൽകി. മഴ പെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും എംബി രാജേഷ് പറഞ്ഞു

എന്നാൽ യോഗം കൂടിയതിന്റെ കണക്കല്ല പറയേണ്ടതെന്ന് സതീശൻ പ്രതികരിച്ചു. യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്റെ വിലക്കുണ്ടായിരുന്നത്. മഴക്കാല പൂർവശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ല. സംസ്ഥാനത്ത് മലിന ജലമാണ് വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാരിന് ശ്രദ്ധയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
 



[ad_2]

Related Articles

Back to top button
error: Content is protected !!