Kerala
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യയാണ്(20) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്
ജിമ്മിൽ നിന്നും വീട്ടിലേക്ക് ബുള്ളറ്റിൽ വരികയായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിത്യയെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.