രഹാനെ മാജിക്കില്‍ മുംബൈ സെമിയില്‍; കൊല്‍ക്കത്തയുടെ ഒന്നര കോടി വേസ്റ്റാകില്ല
മുഷ്താഖ് അലി ട്രോഫിയില്‍ ഞെട്ടിക്കുന്ന പ്രകനടവുമായി അജിങ്ക്യ രഹാനെ
മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുംബൈയുടെ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. വിദര്‍ഭക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൂറ്റന്‍ സ്കോര്‍ അതിവേഗം മറികടന്ന് മുംബൈ സെമിയിലെത്തി. ഓപണര്‍ പൃഥ്യി ഷായും ചേര്‍ന്ന് മികച്ച മുന്നേറ്റമാണ് രഹാനെ നടത്തിയത്.
222 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ മുംബൈ മറികടന്നത് നാല് ബോള്‍ ബാക്കി നില്‍ക്കെ. നാല് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ടീം ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കരസ്ഥമാക്കിയത്. പത്ത് ഫോറും മൂന്ന് സിക്സറുകളും നേടി 45 പന്തില്‍ 84 റണ്‍സാണ് രഹാനെ നേടിയത്. പൃഥ്വി 49ഉം ദുബെ 37ഉം റണ്‍സെടുത്ത് തിളങ്ങി. ടീമിന്റെ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ശ്രേയസ് അയ്യര്‍ അഞ്ച് റണ്‍സിന് ഔട്ടായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമാണ് രഹാനെയുടേത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരിലും അദ്ദേഹം മുന്‍പന്തിയിലുണ്ട്. ടൂര്‍ണമെന്റില്‍ നാല് ഫിഫ്റ്റിയാണ് ഇതുവരെ രഹാനെ അടിച്ചെടുത്തത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും രഹാനെ ഫിഫ്റ്റിയെടുത്തിട്ടുണ്ട്.
രഹാനെയുടെ മികച്ച ഫോമിന്റെ ആഹ്ലാദം കൊല്‍ക്കത്തയിലും ഉണ്ട്. അടുത്ത ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് താരം ജഴ്സി അണിയുന്നത്. മെഗാലേലത്തില്‍ വിറ്റുപോകാതിരുന്ന താരത്തെ അടിസ്ഥാന വിലയായ ഒന്നര കോടിക്ക് കൊല്‍ക്കത്ത വാങ്ങുകയായിരുന്നു.