Kerala

കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ; അനിലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

[ad_1]

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വെച്ചെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. 

പെരുമ്പുഴ പാലത്തിൽ വെച്ച് അനിലും മറ്റ് പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. 2009ലായിരുന്നു സംഭവം. മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചെന്ന് പോലീസ് പറയുന്നു. പ്രതികൾ എങ്ങനെയാണ് കലയെ കൊന്നതെന്നോ എവിടെ മറവ് ചെയ്‌തെന്നോ എഫ്‌ഐആറിൽ പറഞ്ഞിട്ടില്ല

അനിൽ നിലവിൽ വിദേശത്താണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. കല കൊല്ലപ്പെട്ടതാണെന്ന് കാണിച്ച് പോലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തിൽ പോലീസ് അന്വേഷണം വീണ്ടും ആരംഭിച്ചത്.
 



[ad_2]

Related Articles

Back to top button
error: Content is protected !!