Kerala

ദിലീപിന്റെ വിഐപി ദർശനം: ഇത്തരം ആളുകൾക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് ഹൈക്കോടതി

നടൻ ദിലീപിന്റെ ശബരിമല ദർശനത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞത് വിമർശിച്ച കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും വിഷയം ഗൗരവതരമാണെന്നും വ്യക്തമാക്കി

ഹരിവരാസനം പാടി നടയടയ്ക്കുന്ന നേരത്താണ് ദിലീപും സഹോദരനും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും സന്നിധാനത്ത് ദർശനം നടത്തിയത്. ഇവർക്ക് ദർശനം നടത്തുന്നതിനായി മുൻനിരയിലുണ്ടായ ഭക്തരെ തടഞ്ഞിരുന്നു. പത്ത് മിനിറ്റിലേറെ മുൻനിരയിൽ തന്നെ ദർശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദർശനത്തിനും ക്യൂ നീങ്ങുന്നതിനും തടസ്സം സൃഷ്ടിച്ചെന്നാണ് ആരോപണം

ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭക്തരെ തടയാൻ ആരാണ് അനുവാദം നൽകിയതെന്നും ചോദിച്ചു. ഹരിവരാസനും പാടി നട അടയ്ക്കുന്ന സമയം എന്നത് ആ ദിവസത്തെ ദർശനം ലഭിക്കുന്ന അവസാന സമയമാണ്. എന്തടിസ്ഥാനത്തിൽ ഒന്നാംനിര ബ്ലോക്ക് ആക്കിവെച്ചു. എന്തിന് മറ്റ് ഭക്തർക്ക് മാർഗതടസ്സമുണ്ടാക്കിയെന്നും കോടതി ചോദിച്ചു.

Related Articles

Back to top button
error: Content is protected !!