National
അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകും; രജിസ്‌ട്രേഷൻ നാളെ ആരംഭിക്കുമെന്ന് കെജ്രിവാൾ
ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 18 വയസ് പൂർത്തിയായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ഒക്ടോബറിൽ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ കൊടുക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ ചില സ്ത്രീകൾ എന്നോട് നേരിട്ട് സംസാരിച്ചപ്പോൾ പണപ്പെരുപ്പം കാരണം 1000 രൂപ കൊണ്ട് തികയില്ലെന്ന് എന്നോട് പറഞ്ഞു. ഇതോടെയാണ് 2100 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെജ്രിവാൾ പറഞ്ഞു
കഴിഞ്ഞ മാർച്ചിൽ കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ വീതം പ്രതിമാസം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2100 രൂപയാക്കി വർധിപ്പിച്ച കെജ്രിവാളിന്റെ നിർദേശം ഡൽഹി മന്ത്രിസഭ പാസാക്കുകയും ചെയ്തു.