അമ്മ മരിച്ചെന്ന് കരുതുന്നില്ല, ടെൻഷൻ അടിക്കേണ്ടെന്ന് അച്ഛൻ പറഞ്ഞു: കലയുടെ മകൻ
[ad_1]
അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെയും പ്രതിയെന്ന് സംശയിക്കുന്ന അനിലിന്റെയും മകൻ. അമ്മ ജീവനോടെയുണ്ടെന്നാണ് വിശ്വാസം. അമ്മയെ തിരിച്ചു കൊണ്ടുവരും, ടെൻഷൻ അടിക്കേണ്ടെന്ന് അച്ചൻ പറഞ്ഞു. പോലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛൻ പറഞ്ഞതായും കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം 15 വർഷം മുമ്പ് കാണാതായ ശ്രീകലയെന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വെച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്
മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവുകളെല്ലാം പ്രതികൾ നശിപ്പിച്ചു. 2009ലാണ് സംഭവം നടന്നത്.
[ad_2]