Gulf
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു
ദമാം: ചാര്‍ജിങ് നടക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ദമാമില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. അല്‍ അഹസക്ക് സമീപം ഹഫൂഫിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ചാര്‍ജര്‍ പെട്ടിത്തെറിച്ച് സോഫയിലേക്ക് തീപടര്‍ന്നതോടെ പുക ശ്വസിച്ചാണ് ആറു പേരും മരിച്ചത്. മൂന്നു സ്ത്രീകളും മുന്നു പുരുഷന്മാരുമാണ് ദുരന്തത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഹ്മദ് ഹുസൈന്‍ അല്‍ ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ ജിബ്‌റാന്‍, മറിയം ഹുസൈന്‍ അല്‍ ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ ജിബ്‌റാന്‍, ലത്തീഫയുടെ സഹോദരന്റെ മകന്‍ ഹസന്‍ അലി അല്‍ ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്.