Gulf
തടവുകാരെ ഉപാധികളോടെ പരോളില്‍ വിട്ടയക്കാന്‍ ഷാര്‍ജ ഒരുങ്ങുന്നു
ഷാര്‍ജ: ചില വ്യക്തമായ ഉപാധികളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തടവുകാരെ പരോളില്‍ വിട്ടയക്കാന്‍ ഷാര്‍ജ ഭരണകൂടം ഒരുങ്ങുന്നു. യോഗ്യരായവര്‍ക്ക് ഒരുമാസമോ, അതില്‍ അധികമോ പരോള്‍ അനുവദിച്ച് ബന്ധുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കഴിയാനാണ് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അവസരം ഒരുക്കുന്നത്. തങ്ങളുടെ ശിക്ഷാ കാലാവധിയുടെ നാലില്‍ മൂന്നു ഭാഗം പിന്നിട്ടവരെയാണ് പരോളിനായി പരിഗണിക്കുക.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളാണെങ്കില്‍ ഇവര്‍ 20 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയാലെ പരോളിന് ഇവരെ പരിഗണിക്കൂ. ഷാര്‍ജ പൊലിസ് മേധാവിയുടെ ശുപാര്‍യുടെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഉപാധികളോടെ പരോള്‍ അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.