Kerala
വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ബന്ധുവായ യുവാവ് പിടിയിൽ
[ad_1]
തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിൽ അൻസി മൻസിലിൽ അൽ അമീൻ ഹംസയാണ്(21) പിടിയിലായത്. മോഷണ വിവരം അറിഞ്ഞ് പിന്നാലെ തന്നെ മോഷ്ടാവിനെ പിടികൂടാൻ പോലീസിന് സാധിച്ചു
തിരുവനന്തപുരം കോഴോട് ജിആർ ഭവനിൽ സുരേഷ് ബാബുവിന്റെ വീട്ടിലെ അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളുടെ ഭർത്താവാണ് അൽ അമീൻ. ഇയാളുടേത് പ്രണയ വിവാഹമായിരുന്നു. മോഷണം നടന്ന വീടിന് തൊട്ടടുത്താണ് അൽ അമീന്റെ ഭാര്യ വീട്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അൽ അമീൻ സ്വർണാഭരണം കവർന്ന ശേഷം പത്തനാപുരത്തേക്ക് പോയി. സംശയം തോന്നിയവരെയൊക്കെ ചോദ്യം ചെയ്തപ്പോഴാണ് അൽ അമീൻ പിടിയിലായത്. അലരമാരയിൽ സൂക്ഷിച്ചിരുന്ന 30.5 പവനോളം സ്വർണാഭരണങ്ങളാണ് കവർന്നത്.
[ad_2]