Kerala
പനയംപാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
പാലക്കാട് പനയംപാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈൻഡ് സ്‌പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു
ദേശീയപാത അതോറിറ്റി റോഡുകൾ നിർമിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. ഇതിൽ മാറ്റമുണ്ടാകണം. റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു
പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. റോഡിന്റെ വളവ് മാറ്റി റോഡ് പുനഃക്രമീകരിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് വർഷങ്ങളായി നടക്കുന്നതെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.