Gulf

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ട് റോഡ് ഒഴിവാക്കണമെന്ന് ഡ്രൈവര്‍മാരോട് ദുബൈ പൊലിസിന്റെ അഭ്യര്‍ഥന

ദുബൈ: ശൈത്യകാല അവധിയും ഫെസ്റ്റിവര്‍ സീസണും പ്രമാണിച്ച് നഗരത്തില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളും എത്തുന്നത് പ്രമാണിച്ച് കഴിയുന്നതും എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. ദിനേന ശരാശരി 2.74 ലക്ഷം പേര്‍ വിമാനം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പരിഗണിച്ചാണ് ഈ റോഡില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് കുറക്കാന്‍ അഭ്യര്‍ഥനയുമായി പൊലിസ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് മുതല്‍ ദുബൈ വിമാനത്താവളം കൂടുതല്‍ തിരക്കുള്ളതായി മാറുകയാണ്. ഇത് മാസം അവസാനിക്കുന്നതുവരെ അതേ രീതിയില്‍ തുടരും. ഡിസംബര്‍ 13 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ 52 ലക്ഷം യാത്രക്കാരെങ്കിലും വിമാനത്താവളത്തില്‍ വന്നുപോകുമെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതരും കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!