National
ഹാത്രാസ് ദുരന്തം: സംഘാടകർക്കെതിരെ കേസ്; എഫ്‌ഐആറിൽ ഭോലെ ബാബയുടെ പേരില്ല
[ad_1]
ഹാത്രാസിൽ ഭോലെ ബാബയുടെ പ്രാർഥന യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 122 പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ യുപി പോലീസ് കേസെടുത്തു. എന്നാൽ എഫ് ഐ ആറിൽ സാകർ വിശ്വഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബാ നാരായൺ ഹരിയെ പ്രതി ചേർത്തിട്ടില്ല
മുഖ്യ സംഘാടകനായ മധുകറിന്റെയും മറ്റ് സംഘാടകരുടെയും പേരുകളാണ് സിക്കന്ദറ റാവു പോലീസ് സ്‌റ്റേഷനിൽ സമർപ്പിച്ച എഫ് ഐ ആറിലുള്ളത്. ബിഎൻഎസ് 105, 110, 126(എ), 223, 238 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
80,000 പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് മധുകർ അനുമതി വാങ്ങിയത്. എന്നാൽ രണ്ടര ലക്ഷം പേരാണ് പരിപാടിക്ക് എത്തിയത്. സത്സംഗിനെത്തുന്ന യഥാർഥ ആളുകളുടെ കണക്ക് സംഘാടകർ മറച്ചുവെച്ചു. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയെങ്കിലും സംഘാടകർ സഹകരിച്ചില്ല. തെളിവുകൾ നശിപ്പിക്കാൻ നോക്കിയെന്നും എഫ് ഐ ആറിൽ പറയുന്നു.
[ad_2]