Kerala

എസ് എഫ് ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ സിപിഎം തയ്യാറാകണമെന്ന് സുധാകരൻ

[ad_1]

എസ് എഫ് ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ സിപിഎം തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ എസ് യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാർഥിയുമായ സാഞ്ചോസിനെ ക്രൂരമായാണ് ക്രിമിനലുകളായ കുട്ടി സഖാക്കൾ മർദിച്ചത്. പ്രതിഷേധ സ്ഥലത്ത് എത്തിയ എം വിൻസെന്റ് എംഎൽഎയെയും എസ് എഫ് ഐക്കാർ കയ്യേറ്റം ചെയ്‌തെന്ന് സുധാകരൻ ആരോപിച്ചു

കെ എസ് യു പ്രവർത്തകരെ മർദിച്ചതിൽ കേസെടുക്കാത്തതിനെ തുടർന്നാണ് എംഎൽഎമാരായ എം വിൻസെന്റ്, ചാണ്ടി ഉമ്മൻ എന്നിവർ കുട്ടികൾക്കൊപ്പം സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അത് ജനപ്രതിനിധികളുടെ കടമ കൂടിയാണ്. അതുകൊണ്ട് മാത്രമാണ് അക്രമം നടത്തിയ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പേരിനെങ്കിലും കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്

ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെയും അവർക്ക് സഹായം നൽകുന്ന പോലീസിന്റെയും നിലപാട് പ്രതിഷേധാർഹമാണ്. എസ് എഫ് ഐയുടെ ആക്രമത്തിൽ പോലീസുകാരന് പരുക്കേറ്റതിന്റെ പേരിൽ കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നും സുധാകനർ പറഞ്ഞു.
 



[ad_2]

Related Articles

Back to top button
error: Content is protected !!