Novel

ശിശിരം: ഭാഗം 119

രചന: മിത്ര വിന്ദ

അമ്മുവിനെ കൊണ്ട് വന്നപ്പോൾ നകുലൻ തന്റെ മിഴികൾ തുടച്ചു
കൊണ്ട് അവളെ നോക്കി നിന്നു

അമ്മു….. മോളെ വേദനയുണ്ടോടാ.

ശ്രീജ വന്നിട്ട് അവളുടെ വലം കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

കുഴപ്പമില്ല ശ്രീജേച്ചി.. എല്ലാം കഴിഞ്ഞല്ലോ
അവൾ ഒന്ന് പുഞ്ചിരിച്ചു.
.
അതേ സത്യം… എത്ര നാളായിട്ടുള്ള കാത്തിരിപ്പു ആണോ.
ശ്രീജയും പറഞ്ഞു.

നകുലന്റെയും അമ്മുവിന്റെയിം മിഴികൾ തമ്മിലൊന്നു കോർത്തു വലിച്ചു.

എന്തൊക്കെയോ പറയണമെന്നുണ്ട് രണ്ടാൾക്കും…
അവളനുഭവിച്ച വേദനയും സങ്കടവുമൊക്കെ ഒന്ന് ചോദിക്കാൻ ആഗ്രഹമുണ്ട്. അവളെയൊന്നു സമാധാനിപ്പിച്ചു കൊണ്ട് തന്നോട് ചേർത്ത് ഇരുത്തുവാൻ നകുലൻ ആഗ്രഹിച്ചു.

അപ്പോളേക്കും സിസ്റ്റർമാര് രണ്ട് പേരും ചേർന്ന്
റൂമിലേക്ക് അവളെ സ്‌ട്രെക്ച്ചറിൽ കൊണ്ട്പോയിരിന്നു..

ബെഡ്ഷീറ്റൊക്കെയെടുത്തു വൃത്തിയായിട്ട് വിരിച്ചിട്ടിരുന്നു ശ്രീജ.
തൊട്ടരികിലായുള്ള ഒരു ബെഡിൽ ശ്രീജയുടെ കുഞ്ഞു കിടന്നുഉറങ്ങുന്നുണ്ട്.

അമ്മുവിനെ എഴുന്നേൽപ്പിച്ചു ബെഡിലേക്ക് കിടത്തിയത് നകുലൻ ആയിരുന്നു.

അവളെ ചേർത്ത് പിടിക്കുമ്പോൾ പാവം അമ്മു വല്ലാണ്ട് വിറകൊള്ളുന്നുണ്ടായിരുന്നു.
തറയിലേക്ക് കാലെടുത്തു വെച്ചപ്പോൾ അവൾക്ക് അടിവയറിന്റെ താഴേക്ക് വല്ലാത്ത വേദന തോന്നി.

ആഹ്…..
അവൾ കരഞ്ഞു പോയിരിന്നു.

സ്റ്റിച് വലിഞ്ഞു കാണും.. സാരമില്ല കേട്ടോ ചേച്ചി.. സൂക്ഷിച്ചാൽ മതി.

ഒപ്പമുണ്ടായിരുന്ന സിസ്റ്റർ അമ്മുനോട് പറഞ്ഞു.

ഹമ്…..
അവൾ നിറമിഴികളോട് തല കുലുക്കി..

വിഷമിക്കണ്ട.. ഒരുപാട് വേദനയുണ്ടെങ്കിൽ പറഞ്ഞാൽ മതി. മരുന്ന് തരാം കെട്ടോ.

അമ്മുവിനെ ബെഡിലേയ്ക്ക് ചായിച്ചു കിടത്താൻ നകുലനും ഭയമായിരുന്നു.

വേദനകൊണ്ട് ചുളിഞ്ഞാണ് അവളുടെ മുഖം.

നകുലന്റെ തോളിൽ അമർത്തി പിടിക്കുമ്പോൾ അവളുടെ വേദനയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് അവനും മനസിലായി.

ചേച്ചിയ്ക്ക് ചായ മേടിച്ചു കൊടുക്കാം കേട്ടോ.. പിന്നെ റസ്ക്കൊ ബിസ്‌ക്കറ്റൊ.. അങ്ങനെ എന്തേലും.

രാവിലെ ബ്രേക്ക്‌ഫാസ്റ്റ് ദോശയൊ, ഇഡലിയൊ അപ്പവോ.. അങ്ങനെ കട്ടി കുറഞ്ഞ ആഹാരം കഴിച്ചാൽ മതി.

എന്ത് വേണമെങ്കിലും കഴിയ്ക്കാം കേട്ടോ.അങ്ങനെ പ്രേത്യേകിച്ചു നിയന്ത്രണമൊന്നുമില്ല.പിന്നെ വെള്ളം നന്നായി കുടിച്ചോണം.കുഞ്ഞിനെ കൂടെ കൂടെ മുലയൂട്ടണം.അമ്മയുടെ ആഹാരമാണ് കുഞ്ഞിന് ചെല്ലുന്നത്.അതുകൊണ്ട് ചേച്ചി നന്നായി ശ്രെദ്ധിച്ചോണം കേട്ടോ

വേണ്ട നിർദ്ദേശങ്ങൾ ഒന്നൊന്നായി പറഞ്ഞു കൊടുക്കുകയാണ് സിസ്റ്റർമാര്.

ദെ.. ഞങ്ങൾ അപ്പുറത്തു കാണും കേട്ടോ.എന്താവശ്യം വന്നാലും വിളിച്ചാൽ മതി.. പറഞ്ഞ ശേഷം സിസ്റ്റർമാര് ഇറങ്ങി പോയത്.

കുഞ്ഞിനെ എപ്പോ കൊണ്ട് വരും..

പെട്ടെന്ന് അവരുടെ പിന്നാലെയോടി ചെന്നിട് നകുലൻ ചോദിച്ചു.

NICU വിൽ ആണ് വാവ.അവിടെ യുള്ള സിസ്റ്റർ ഉടനെ കൊണ്ട് വരും കേട്ടോ.

ഹമ്….
നകുലൻ തിരികെ റൂമിലേക്ക് വന്നപ്പോള് അമ്മുനോട്‌ എന്തൊക്കെയോ ചോദിക്കുന്നുണ്ട് ശ്രീജ.

ഏട്ടാ.. ഇത്തിരി ചായ വാങ്ങിക്കൊണ്ട് വരാമോ. അമ്മുന് പരവേശം പോലെ.

ശ്രീജ എഴുന്നേറ്റ് വന്നു ഫ്ലാസ്ക് കഴുകി അവനെ ഏൽപ്പിച്ചു.

സമയം അപ്പോൾ ആറര കഴിഞ്ഞു.
അവൻ കാന്റീനിലേക്ക് പോയ്‌.

ഫുഡ്‌ ആകുന്നതേയൊള്ളു.. ഏഴു മണി മുതലാണ് ഫുഡ്‌ കൊടുക്കുന്നത്.
അതുകൊണ്ട് ചായയും മിൽക്ക്റസ്ക്കും, ബിസ്‌ക്കറ്റും ഒക്കെ വാങ്ങി അവൻ വേഗം മടങ്ങി വന്നു.

അപ്പോളേക്കും കുഞ്ഞുവാവയെ റൂമിലേക്ക് കൊണ്ട് വന്നിരുന്നു.

അവൻ ഓടി അവരുടെ അടുത്തേക്ക് വന്നു.

ശ്രീജയുടെ കയ്യിലാണ് വാവ.

ദെ.. കുഞ്ഞിന്റെ അച്ഛ വന്നുല്ലോ.. നോക്ക്യേടാ പോന്നേ.
അവൾ നകുലനെ നോക്കി പറഞ്ഞു.

ഏട്ടന് പിന്നെ കുഞ്ഞിനെ എടുക്കാനൊക്കേ നല്ല വശമാ. പാറുട്ടിയെ എടുത്തു പരിചയമുണ്ട്.

നകുലൻ കൈ നീട്ടിയതും കുഞ്ഞിനെ കൈമാറിക്കൊണ്ട് ശ്രീജ പറഞ്ഞു..

എടാ മുത്തുമണി.. അച്ചേടെ പൊന്നൂസ്…
നകുലൻ വിളിച്ചതും കുഞ്ഞുവാവയൊന്നു കണ്ണ് ചിമ്മിതുറന്നു.

ആഹാ…. അച്ഛനെ മനസിലായല്ലോ വാവച്ചിയ്ക്ക്.. ഇതാണോ അമ്മുസേ രക്തബന്ധമെന്ന് പറയുന്നത്.
.
ശ്രീജ പറയുന്നത് കേട്ട് കൊണ്ട് പുഞ്ചിരിയോട് കിടക്കുകയാണ് അമ്മു..

നകുലൻ കുഞ്ഞിനെയുംമായിട്ട് അമ്മുന്റെ അരികിൽ വന്നു.
എന്നിട്ട് അവളുടെ അടുത്തേക്ക് ചേർത്തു കിടത്തി.

ഒരുപാട് വേദനിപ്പിച്ചോടാ ഈ പാവം അമ്മക്കുട്ടിയെ.

നകുലൻ ശബ്ദം താഴ്ത്തി കുഞ്ഞിനോടായി പറഞ്ഞപ്പോൾ അമ്മു ഒന്ന് പുഞ്ചിരിച്ചു.

വല്യ പ്രശ്നമൊന്നുമില്ലായിരുന്നു.പിന്നെ നോർമൽ ആയതു ഭാഗ്യം.
അവൾ പറഞ്ഞപ്പോൾ നകുലൻ അവളുടെ നെറുകയിൽ ഒന്ന് തഴുകി.

അമ്മായിയെ വിളിച്ചോ ശ്രീജേച്ചി, കുഞ്ഞിനെ കണ്ടില്ലലോ ഇതുവരെആയിട്ടും.

അമ്മു പറയുമ്പോൾ ആയിരുന്നു ശ്രീജയും നകുലനും ആ കാര്യം പോലും ഓർത്തത്.

ശോ.. അമ്മ പ്രേത്യേകം പറഞ്ഞതാ അമ്മുനെ റൂമിൽ കൊണ്ട് വന്നാൽ ഉടനെ വിളിക്കണമെന്ന്. ഞാനാ കാര്യമങ്ങട് മറന്ന് പോയ്‌ന്നേ…

ശ്രീജ വേഗം തന്നെ ബിന്ദുവിനെ ഫോണിൽ വിളിച്ചു.

രണ്ടാമത്തെ ബെല്ലിന് അവർ ഫോൺ എടുത്തിരുന്നു.

Hello അമ്മേ…
ആഹ് എടി മോളെ, അമ്മുനെ ഇറക്കിയോടി.

ഉവ്വ്‌.. കൊണ്ട് വന്നു കിടത്തി. ഞാൻ കൊടുക്കാം.

ആഹ് ശരിടി.

ശ്രീജ ഫോൺ കൊണ്ട് വന്നു അമ്മുന് കൈമാറി.

Hello അമ്മായി..
അവളുടെ ശബ്ദം കേട്ടതും ബിന്ദു കരഞ്ഞു പോയിരിന്നു.
അമ്മുവും കരഞ്ഞപ്പോൾ ശ്രീജയും നകുലനും അവളെ വഴക്ക് പറയുന്നത് ബിന്ദു കേട്ടു.

പെട്ടന്ന് അവർ കണ്ണീരു തുടച്ചു മാറ്റിക്കൊണ്ട് അവളോട് സംസാരിച്ചു.

എടി മോളെ…. എങ്ങനെയുണ്ടെടി.. ഒരുപാട് കഷ്ടപ്പെട്ടോ കുഞ്ഞേ നീയ്.

ഹേയ്.. അങ്ങനെ വല്യ ബുദ്ധിമുട്ട് ഒന്നുമില്ലരുന്ന്..അവസാനമിത്തിരി വേദന കൂടുതലാരുന്ന് അതേ ഒള്ളു.

അമ്മായിയ്ക്ക് ഒന്ന് വരാൻ പോലും കഴിയുന്നില്ലല്ലോ മോളെ. നിന്നേം കുഞ്ഞിനേം കാണാൻ കൊതി ആവുന്നുണ്ട് മോളെ.. സത്യമായിട്ടും..

പറഞ്ഞു കൊണ്ട് അവർ പിന്നെയും കരഞ്ഞു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!