Kerala
കാക്കനാട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതികൾ പിടിയിൽ
എറണാകുളം കാക്കനാട് ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തു. വാഴക്കാല സ്വദേശി എഎം സലീമാണ് കൊല്ലപ്പെട്ടത്.
സലീമിന്റെ വീട്ടുജോലിക്കാരായിരുന്നു പ്രതികൾ. മോഷണശ്രമത്തിനിടെയാണ് മരണം. പ്രതികൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമം നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. നവംബർ 30നാണ് സലീമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. വീട്ടുജോലിക്കാരുമായി സലീം പിടിവലി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.