ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്ബോസ് ജേതാവ് ജിന്റോ
രണ്ട് പേര്‍ക്കും പാളിച്ച സംഭവിച്ചെന്ന്
ഭാര്യയുമായി അകന്നു ജീവിക്കുന്ന ബിഗ് ബോസ് സീസണ് സിക്സ് വിജയി ജിന്റോയുടെ പുതിയ വെളിപ്പെടുത്തല്‍. ഒരുമിച്ച് പോകാനാകില്ലെന്ന് ഉറപ്പായതോടെയാണ് തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും
ഒരു റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ജിന്റോ പറഞ്ഞു. കേരളാ പോലീസില്‍ ജോലി ചെയ്യുന്ന ഭാര്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് അദ്ദേഹം തയ്യാറായില്ല.
സ്വന്തം ഭാര്യയും ഭര്‍ത്താവും തമ്മില്‍ കെട്ടിപിടിച്ച് കിടക്കുമ്പോഴുള്ള ഒരു സുഖമുണ്ട്. വേറെ എന്ത് ചെയ്താലും നമുക്ക് അത് കിട്ടില്ല. അത് ഞാനും മിസ്സ് ചെയ്യുന്നു. എല്ലാവരോടും എനിക്ക് പറയാനുള്ളത് അതേക്കുറിച്ചാണ്. ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ടോന്ന് ചോദിച്ചാല്‍, നമ്മള് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ വേണ്ടാന്ന് വെച്ചത്. ഇനിയിപ്പോള്‍ വിഷമിച്ചിട്ടും കാര്യമില്ല. കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് ആലോചിട്ട് ഒരു കാര്യവുമില്ല.
ഞാന്‍ കാരണവും അവള് കാരണവും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. എല്ലാവരുടേയും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതൊക്കെ തരണം ചെയ്ത് ജീവിക്കാന്‍ കഴിയണം. ഭാര്യയേയും ഭര്‍ത്താവിനേയും വേറെ കിട്ടും പക്ഷെ അപ്പനേയും അമ്മയേയും സഹോദരങ്ങളേയുമാണ് വേറെ കിട്ടാത്തത് എന്ന് ചിലര്‍ പറയില്ലേ. അതൊക്കെ വെറുതെയാണ്. നല്ല ഭര്‍ത്താവിനേയും ഭാര്യയേയും നമുക്ക് വേറെ കിട്ടിയെന്ന് വരില്ല. നല്ലൊരു ഭര്‍ത്താവും ഭാര്യയും എന്ന് പറഞ്ഞാല്‍ താലികെട്ടി കഴിഞ്ഞ് കുഴിലേക്ക് എടുക്കുന്നത് വരെ ഒരുമിച്ച് ഉണ്ടാകണം.
ഒരുമിച്ച് പോകില്ലെന്ന് തോന്നിയ ഘട്ടത്തിലും അങ്ങനെ ജീവിച്ച് പോയിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകാനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടാകുമോ എന്ന് നോക്കുകയായിരുന്നു. അങ്ങനെ നോക്കിയിട്ടും ഒന്നായി പോകാനായില്ല. ജിന്റോ പറഞ്ഞു.