National

ശ്രീലങ്കയോട് ചേര്‍ന്നുനില്‍ക്കാന്‍ മോദി; പ്രതിരോധ മേഖലയില്‍ സഹകരിക്കും

നിര്‍ണായക കരാര്‍ ഒപ്പിടുമെന്ന് മോദി

ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീലങ്കയോട് സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. പ്രതിരോധ സഹകരണ കരാറില്‍ ഇരുവരാജ്യങ്ങളും ഒപ്പിടാന്‍ തീരുമാനിച്ചു.

ഹൈഡ്രോഗ്രാഫിയില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിരോധ കരാറില്‍ ഉടന്‍ തന്നെ ഒപ്പിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായുള്ള സംയുക്ത പ്രസ്താവനയില്‍ ആണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയാണ് കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് എന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു. ‘ഞങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ സഹകരണ കരാര്‍ ഉടന്‍ ഒപ്പിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയിലെ സഹകരണത്തിനും ധാരണയായിട്ടുണ്ട്.

കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന് കീഴില്‍, സമുദ്ര സുരക്ഷ, തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ, കള്ളക്കടത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കും. ഒപ്പം ദുരന്ത നിവാരണവും ഇതിന്റെ ഭാഗമാക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം നമ്മുടെ നാഗരികതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മോദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!