Gulf
മയക്കുമരുന്ന് കടത്ത്: കുവൈറ്റില്‍ നാല് പേര്‍ക്ക് ജീവപര്യന്തം
കുവൈറ്റ് സിറ്റി: ഇറാനില്‍നിന്നും ബോട്ടില്‍ ഒളിപ്പിച്ച നിലയില്‍ 152 ഗ്രാം ഹാഷിഷ് കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് ഇറാന് പൗരന്മാര്ക്ക് കുവൈറ്റ് ജീവപര്യന്തം തടവ് വിധിച്ചു.
കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈറ്റിന് സമീപത്തെ കുബ്ബാര്‍ ദ്വീപില്‍നിന്നാണ് മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഇവരെ പിടികൂടിയത്.