Kerala

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്ക്

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് അപകടം. ബസ് ഡ്രൈവർ അടക്കം 15 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം

അതേസമയം ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്നും താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു. കർണാടക കനകപുര രാംനഗർ സ്വദേശി കുമാരസ്വാമിയാണ് മരിച്ചത്. 40 വയസായിരുന്നു

ഇന്നലെ വൈകിട്ട് മാളികപ്പുറത്തേക്കുള്ള ഫ്‌ളൈ ഓവറിൽ നിന്നാണ് കുമാരസ്വാമി ചാടിയത്. ഗുരുതരമായി പരുക്കേറ്റ കുമാരസ്വാമിയെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

Related Articles

Back to top button
error: Content is protected !!