National
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും; ഡിഎംകെ സർക്കാർ അത് യാഥാർഥ്യമാക്കുമെന്ന് തമിഴ്നാട് മന്ത്രി
മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡിഎംകെ അത് യാഥാർഥ്യമാക്കുമെന്നും തമിഴ്നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയസ്വാമി. ഡാമിലെ ജലസംഭരണം വർധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണ്. നിലവിലെ ഡിഎംകെ സർക്കാർ അത് നിറവേറ്റും
സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ല. തേനിയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാർ ഡാമിൽ അവശ്യ അറ്റകുറ്റപ്പണികൾ നടത്താൻ കേരളം അടുത്തിടെ തമിഴ്നാടിന് അനുമതി നൽകിയിരുന്നു
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇക്കാര്യം ചർച്ച ചെയ്തതോടെയാണ് ഉപാധികളോടെ അനുമതി നൽകിയത്. ഏഴ് ജോലികൾക്കാണ് ഉപാധികളോടെ അനുമതി നൽകിയത്.