വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്
വിദ്വേഷ പരാമർശത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്. പദവി മനസിലാക്കി സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം താക്കീത് നൽകി. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ വിശദീകരണം കൊളീജിയം തള്ളി
അതേസമയം ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള ശുപാർശ നൽകിയേക്കില്ലെന്നാണ് സൂചന. ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതുപ്രസ്താവനകളിൽ ജുഡീഷ്യറിയുടെ അന്തസ്സ് പാലിക്കണം. വിവാദ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും കൊളീജിയം വ്യക്തമാക്കി
മുൻവിചാരണം ഇല്ലാതെ നടത്തിയ പരാമർശങ്ങൾക്കാണ് ജസ്റ്റിസ് യാദവിനെ ശാസിച്ചത്. വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയിലാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിദ്വേഷ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം രാജ്യം ഭരിക്കപ്പെടുമെന്നായിരുന്നു പരാമർശം. മുസ്ലിം വിരുദ്ധ പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു.