Kerala

കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും പിക്കപ് ലോറിയും കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരുക്കേറ്റു

കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. എതിരെ വന്ന പിക്കപ് ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പത്തനംതിട്ടയിൽ സ്‌കൂൾ ബസിൽ തട്ടിയ ശബരിമല തീർഥാടകരുടെ വാഹനം ഓടയിലേക്ക് മറിഞ്ഞു. ളാഹ പുതുക്കടയിലാണ് അപകടം. സ്‌കൂൾ ബസിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!