National
സ്വയംഭൂവായ ശിവലിംഗമുണ്ടെന്ന് പുതിയ ഹർജി; ഗ്യാൻവാപിയിൽ സർവേ വിലക്കി അലഹബാദ് ഹൈക്കോടതി
ഗ്യാൻവാപിയിൽ സർവേ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി മസ്ജിദിന് അടുത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി. കേസ് ഫെബ്രുവരി 24ലേക്ക് മാറ്റി. രാഖി സിംഗ് എന്നയാളാണ് പുതിയ ഹർജിയുമായി എത്തിയത്.
ഗ്യാൻവാപി മസ്ജിദിന് അടുത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്ന് രാഖി സിംഗ് പറയുന്നു. മസ്ജിദുകളിലെ സർവേ വിലക്കി നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം
ഗ്യാൻവാപി, മഥുര ശാഹി ഇദ്ഗാഹ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇടക്കാല ഉത്തരവും പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.