Kerala

ഇവര് എല്ലാരും കാറില്‍ പോകുന്നത് എന്തിനാ..; ഗതാഗതം സ്തംഭിപ്പിച്ച് സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

വിവാദ പ്രസ്താവന കുന്നംകുളത്ത്

വിചിത്രമായത വാദങ്ങളും ന്യായീകരണവുമായി സി പി എമ്മിനെ പൊതുജനങ്ങള്‍ക്കിടയില്‍ പരിഹാസ്യനാക്കുന്ന നേതാവാണ് എ വിജയരാഘവന്‍. ഇപ്പോഴിതാ റോഡില്‍ സ്‌റ്റേജ് കെട്ടി സമ്മേളനം നടത്തിയ പാര്‍ട്ടി രീതിയെ വിചിത്രമായി ന്യായീകരിക്കുകയാണ് സി പി എം നേതാവ് വിജയരാഘവന്‍.

കുന്നംകുളത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രസ്താവന. എന്തിനാണ് ജനങ്ങള്‍ ട്രാഫിക് ജാം എന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കുന്നതെന്നും റോഡില്‍ കാറിലൂടെയുള്ള യാത്ര ഒഴിവാക്കി നടന്ന് പോകണമെന്നും അങ്ങനെയാണെങ്കില്‍ ട്രാഫിക് ജാം ഇല്ലാതാക്കാമെന്നുമാണ് വിജയരാഘവന്റെ ന്യായീകരണം. കാറുള്ളവന്‍ കാറില്‍ പോകുന്നത് പോലെ പാവപ്പെട്ടവന് ജാഥ നടത്താനും അധികാരം നല്‍കണമെന്നാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞുവെക്കുന്നത്.

ഗതാഗത സ്തംഭനമുണ്ടാക്കുന്ന രീതിയിൽ റോഡ് കൈയ്യേറിയും മറ്റുമുള്ള സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തിയ നടപടിയിൽ വ്യാപക പ്രതിഷേധവും കോടതി ഇടപെടലുകളും ഉണ്ടായ സാഹചര്യത്തിലാണ് വിജയാഘവന്റെ പ്രസ്താവന.

വര്‍ഗീയ പരാമര്‍ശം നടത്തി നേരത്തേയും വിവാദങ്ങളില്‍ ഇടം നേടിയ വിജയരാഘവന്‍ വിവിധ മത നേതാക്കള്‍ നരകത്തെ കുറിച്ചും മരണത്തെ കുറിച്ചും പ്രസംഗിക്കുന്നതിനെ പരിഹസിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!