സ്ത്രീയെ വാട്സ്ആപ്പ് വഴി അപമാനിച്ച പ്രതിക്ക് 10,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് അല്‍ ഐന്‍ കോടതി
അല്‍ഐന്‍: വാട്സ്ആപ്പ് വഴി സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിയായ വ്യക്തിക്ക്് 10,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് കോടതി. അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതിയുടെ പ്രവൃത്തി യുവതിയിലുണ്ടായ വൈകാരിക ക്ലേശം കണക്കിലെടുത്താണ് കോടതി വിധി. കോടതി നടപടികളുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ ചെലവുകളും ഫീസും പ്രതി വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് വഴി പ്രതി അയച്ച അപമാനകരമായ സന്ദേശങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയതായും വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇവ ഇടവരുത്തിയതായും കാണിച്ചായിരുന്നു യുവതി കോടതിയെ സമീപിച്ചത്. തനിക്കുണ്ടാക്കിയ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് 51,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് യുവതി തന്റെ സിവില്‍ ക്ലെയിമില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.