Kerala

മാസപ്പടി വിവാദം: വീണ മാത്രമല്ല, പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ വീണ മാത്രമല്ല പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കോൺഗ്രസ് തുടക്കത്തിലെ പറഞ്ഞ അതേ കാര്യങ്ങളാണ് എസ് എഫ് ഐ ഒയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർത്ത സിപിഎമ്മിന്റെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും കുഴൽനാടൻ പറഞ്ഞു

ഭീകരബന്ധം പറഞ്ഞ് എസ്എഫ്‌ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണ്. ഒരു സേവനവും ചെയ്യാതെയാണ് പൈസ വാങ്ങിയതെന്ന് തെളഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി പണം വാങ്ങിയെന്നാണ് ഇന്നലെ എസ്എഫ്‌ഐഒ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്

ആ പിവി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് ആർജവമുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു പറയുന്നില്ലെങ്കിൽ അത് അംഗീകരിക്കലാണ്. തുറന്ന് പറയാനുള്ള ധൈര്യം സിപിഎമ്മിനെങ്കിലും ഉണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു.

Related Articles

Back to top button
error: Content is protected !!