National

രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിതാ എംപി; പാർലമെന്റിൽ നാടകീയ രംഗങ്ങൾ

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്‌സഭയിൽ നാടകീയ രംഗങ്ങൾ. രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിതാ എംപി രാജ്യസഭയിൽ പറഞ്ഞതാണ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയത്. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലാൻഡിൽ നിന്നുള്ള എംപിയായ ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്

സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്ന് ഇവർ ആരോപിച്ചു. എംപി എംപിയും ഇങ്ങനെ പെരുമാറരുത്. രാഹുൽ ഗാന്ധി ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും എംപിമാരെ കയ്യേറ്റം ചെയ്‌തെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജുവും ആരോപിച്ചു.

ആക്രമണം പരിശോധിക്കാമെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ പറഞ്ഞു. വനിതാ എംപി കണ്ണീരോടെ കാര്യങ്ങൾ വിശദീകരിച്ചെന്ന് ധൻകർ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബിജെപി എംപിമാരാണ് രാഹുലിനെ കയ്യേറ്റം ചെയ്‌തെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Related Articles

Back to top button
error: Content is protected !!