Kerala

മകന്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

മാനന്തവാടിയിൽ മകന്റെ കടയിൽ കൂട്ടാളികളുമായി എത്തി കഞ്ചാവ് ഒളിപ്പിച്ച സംഭവത്തിൽ പിതാവ് എക്‌സൈസിന്റെ പിടിയിൽ. മാനന്തവാടി ടൗണിലെ പിഎ ബനാന എന്ന സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവെച്ച കേസിലാണ് കടയുടമയുടെ പിതാവായ മാനന്തവാടി ചെറ്റപ്പാലം വേമം പുത്തൻതറവീട്ടിൽ അബൂബക്കർ(67)അറസ്റ്റിലായത്. മകനോടുള്ള വൈരാഗ്യം കാരണമാണ് കേസിൽ കുടുക്കാൻ ശ്രമിച്ചത്

കർണാടകയിൽ നിന്നുമെത്തിച്ച കഞ്ചാവ് മകൻ നൗഫൽ പള്ളിയിൽ പോയ സമയം നോക്കി കൂട്ടുപ്രതികളായ ഔത, ജിൻസ് വർഗീസ് എന്നിവരുടെ സഹായത്തോടെ കടയിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു അബൂബക്കർ

സംഭവദിവസം നൗഫലിനെ 2.095 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന സമയത്താണ് നൗഫൽ കയിൽ ഇല്ലാത്ത സമയത്താണ് കഞ്ചാവ് കടയിൽ വെച്ചതെന്ന് വ്യക്തമായത്.

Related Articles

Back to top button
error: Content is protected !!