Kerala
പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥി
ഹൈക്കോടതിയില്‍ ഹരജി നല്കി
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മഹാഭൂരിപക്ഷത്തിന് വിജയിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി ബി ജെ പിയുടെ സ്ഥാനാര്‍ഥി രംഗത്ത്. പ്രിയങ്കയുടെ ആസ്തി വിവരങ്ങള്‍ തെറ്റാണെന്നാരോപിച്ചാണ് നവ്യാ ഹരിദാസ് രംഗത്തെത്തിയത്.
പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് നവ്യാ ഹരിദാസ് ഹൈക്കോടതിയെ സമീപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഹരജി നല്‍കിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മത്സരിക്കാനായി സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
അതേസമയം, ഹരജിയില്‍ കഴമ്പില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഭീകരമായ തോല്‍വി ഏറ്റുവാങ്ങിയതിന്റെ സങ്കടം അങ്ങനെയെങ്കിലും നവ്യ തീര്‍ക്കട്ടെയെന്നാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.