Kerala
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കില്ല
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവല്ലം പാലത്തിൽ വെച്ചാണ് അപകടം. എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരുക്കില്ല. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്നു എംവി ഗോവിന്ദൻ. പെട്ടെന്ന് സഡൻ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ചതോടെ കാർ മുന്നോട്ടുനീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു.
കാറിന്റെ മുൻഭാഗത്തെ കേടുപാടുകൾ ഒഴികെ മൂന്ന് വാഹനങ്ങളിലെ ആർക്കും പരുക്കില്ല. അപകടത്തിന് പിന്നാലെ എംവി ഗോവിന്ദൻ ജില്ലാ സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു.