Kerala

സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി നേതാവ് തോമസ് കെ തോമസ് എംഎൽഎ. പലവട്ടം ചർച്ച നടന്നിട്ടും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ എംഎൽഎയും സഹോദരനുമായ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോൾസ് മോർത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് കെ തോമസ്.

മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാൻ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നോട് എതിർപ്പ് ഇല്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാർട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ ഒരിക്കൽ കൂടി കാണണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!