വിജയരാഘവനെ തേച്ചൊട്ടിച്ച് വി ടി ബലറാം; വിജയരാഘവനെ അമിത് ഷാ ഉദ്ധരിക്കും
രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍
രാഹുല്‍ ഗാന്ധിക്കെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബലറാം. ഇന്ത്യാ മുന്നണിയുടെ ഭാഗമായ എ വിജയരാഘവന്‍ നടത്തിയ പ്രസ്താവനയെ ട്രോളിയ അദ്ദേഹം നാളെ അമിത് ഷാ ഉദ്ധരിക്കാന്‍ പോകുന്നത് എ വിജയരാഘവനെയാണെന്നും വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വി ടി ബലറാമിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലിം വര്‍ഗ്ഗീയ ചേരിയുടെ പിന്തുണയോടെ എന്ന് ഒരാള്‍.ആര്?ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പറയപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.
ഇനി നാളെ ഇയാളെ ക്വോട്ട് ചെയ്ത് അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് കേള്‍ക്കാം.വിജയനേയും വിജയരാഘവനേയും പോലുള്ള ഈ സിജെപിക്കാരെ അതിജീവിക്കുക എന്നതാണ് മതേതര കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.