Kerala
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിസംബർ 28ന് വിധി പറയും
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിസംബർ 28ന് വിധി പറയും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഈ മാസം 28ന് വിധി പറയുന്നത്. സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ.
24 പ്രതികൾ ഉള്ള കേസിൽ 270 സാക്ഷികളുണ്ടായിരുന്നു. പി പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്. 2019 ഫെബ്രുവരി 17നാണ് കാസർകോട് കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനെയും ശരത്തിനെയും വെട്ടിക്കൊന്നത്
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെങ്കിലും 2019 സെപ്റ്റംബർ 30ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.